തേജാത്മികം 14 [Nishinoya] 62

 

“… അച്ഛാ എന്താ ആലോചിക്കുന്നേ…” രാത്രി തേജസിന്റെ നെഞ്ചിൽ കിടന്ന കല്ലു ഒന്നും മിണ്ടാതെ ആലോചിച്ചു കിടക്കുന്ന തേജസിനോട് ചോദിച്ചു.

 

“… നിന്റെ അമ്മ ഒരു അൻറൊമാന്റിക് മൂരാച്ചി ആണല്ലോ എന്ന് ആലോചിച്ചതാ…” നെടുവീർപ്പ് ഇട്ടുകൊണ്ട് തേജസ്‌ പറഞ്ഞു.

 

“… മൂരാച്ചി എന്നു പറഞ്ഞാൽ എന്താ…” മനസ്സിലാവാതെ കല്ലു ചോദിച്ചു.

 

“… അതൊക്കെ എന്റെ മോള് കുറച്ചൂടെ വളരുമ്പോൾ മനസിലാക്കിക്കോളും…” തേജസ്‌ കല്ലുവിനോട് പറഞ്ഞു.

 

“…എന്താ അച്ഛനും മോളും ഒരു കുശുകുശുപ്പ്. രണ്ടിനും ഉറക്കം ഒന്നും ഇല്ലേ…” ലൈറ്റ് എല്ലാം അണച്ച് റൂമിലെ കണ്ണാടിയിൽ മുഖം നോക്കവേ ദേവു തിരക്കി.

 

“… ഓ ഇവിടത്തെ ഹിറ്റ്ലർ വന്നു. മോള് വേഗം ഉറങ്ങിക്കോ ഇല്ലെങ്കിൽ ഇപ്പൊ അതിന് കേൾക്കാം…” കല്ലുവിനെ ബെഡിലേക്ക് കിടത്തി അവളോട് അടക്കം പറഞ്ഞു.

 

“… എന്താ വല്ലതും പറഞ്ഞായിരുന്നോ…” തേജസിന്റെ മുറുമുറുപ്പ് കേട്ട് ഇച്ചിരി കടുപ്പത്തിൽ ദേവു ചോദിച്ചു.

 

“… ഒന്നുമില്ല മാഡം. ആ ലൈറ്റ് ഒന്ന് അണച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് ഉറങ്ങയിരുന്നു…” തേജസിന്റെ സംസാരം കേട്ട് അറിയാതെ ദേവു ചിരിച്ചുപോയി. എങ്കിലും ആരും കാണാതെ അത് ഒളുപ്പിച്ച് ലൈറ്റും ഓഫ്‌ ആക്കി കല്ലുവിനെ കെട്ടിപ്പിടിച്ച് ഉറങ്ങി.

 

“… എന്താ ഏട്ടാ എന്ത്പറ്റി…” ദേവു ഷോപ്പിൽ പോവാൻ ഒരുങ്ങി ഇറങ്ങിയപ്പോഴും വണ്ടിയുടെ ബോണറ്റ് പൊക്കി വെച്ച് നോക്കുന്ന തേജസിനോട് ദേവു ചോദിച്ചു.

 

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

1 Comment

Add a Comment
  1. devunte mattam avalude oroo vakkukalill ond, avalde jeevitham manohara poornamaya nimisham ahn
    more power to devu 🥰🥰😍

Leave a Reply

Your email address will not be published. Required fields are marked *