“…വണ്ടിക്ക് ഒരു സ്റ്റാർട്ടിങ് ട്രൗബിൾ. എത്ര നോക്കിയിട്ടും കംപ്ലയിന്റ് പിടികിട്ടുന്നില്ല…” എഞ്ചിൻ റൂമിൽ നിന്നും തലമാറ്റാതെ തേജസ് പറഞ്ഞു.
“…വർക്ക്‌ഷോപ്പിൽ നിന്നും ആളെ വരാൻ പറയാം. താത്കാലം ഞാൻ നിന്റെ വണ്ടിയിൽ ഷോപ്പിൽ വരാം…” അതും പറഞ്ഞ് ദേവൂവും തേജസും ദേവുവിന്റെ സ്കൂട്ടിയിൽ ഷോപ്പിലേക്ക് യാത്ര തിരിച്ചു.
എന്നത്തേയും പോലെ വൈകുനേരം ആയപ്പോ കല്ലു ഷോപ്പിൽ എത്തി. പിന്നെ അവളുടെ കുറമ്പിന് ഒത്ത് മാമനും ചേർന്നു. രണ്ടിന്റെയും സംസാരവും പ്രവർത്തിയും കണ്ടാൽ ഇതിൽ ആരാ കുട്ടിയെന്നു നമുക്ക് തോന്നിപോവും. നാളെ കല്ലുവിന്റെ സ്കൂളിൽ ലീവ് ആയോണ്ട് മാമൻ കല്ലുവിനെയും കൂട്ടിയാണ് വീട്ടിൽ പോയത്.
“…നീ ഇതുവരെ പോയില്ലേ…” പണിയിൽ മുഴുകി ഇരുന്ന ഞാൻ രാത്രി ആയതും ദേവു എന്നെ കാത്ത് നിന്നത് ഒന്നും ഞാൻ അറിഞ്ഞില്ല. ഷോപ്പിലെ ബാക്കി എല്ലാരും പോയി കഴിഞ്ഞിരുന്നു.
“… അത് കൊള്ളാം രാവിലെ എന്റൊപ്പം വണ്ടിയിൽ വന്നിട്ട് വൈകുനേരം ഏട്ടനെയും കാത്ത് നിന്നത് എന്റെ കുറ്റം ആയോ…” രണ്ടു കൈയ്യും ഇടുപ്പിൽ കൊടുത്ത് ദേവു എന്നെ ശകരിച്ചു.
“… സോറി ദേവു നിന്റെ കര്യം ഞാൻ ഓർത്തില്ല. നമുക്ക് ഇപ്പൊ പോവാമേ…” ഞൻ വേഗം പോയി ഡ്രെസ്സും മാറി ഷോപ്പും പൂട്ടി ദേവുവിന്റെ അടുത്തേക്ക് എത്തി.
“… നല്ല മഴക്കോള് ഉണ്ടല്ലോ വീട് എത്തുന്നതിന് മുമ്പ് പെയ്യോ…” സ്കൂട്ടിയിൽ ദേവുവിന് പിന്നിൽ കയറവേ ഞാൻ ചോദിച്ചു.
“… പെയ്താൽ എന്താ നമ്മൾ നനയും അത്രെ ഉള്ളു…” കുസൃതി ചിരിയോടെ ദേവു പറഞ്ഞു.

devunte mattam avalude oroo vakkukalill ond, avalde jeevitham manohara poornamaya nimisham ahn
more power to devu 🥰🥰😍