“… നിനക്ക് അതൊക്കെ പറയാം പനി പിടിച്ചു കിടന്നാൽ ആര് നോക്കും…”
“… ഏട്ടനെ നോക്കാൻ ഞാൻ ഇല്ലേ…” സാധാരണപോലെയാണ് ദേവു അത് പറഞ്ഞത് എങ്കിലും കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം.
“… നീ ഇപ്പൊ നല്ലപോലെ സ്കൂട്ടി ഓടിക്കുണ്ടല്ലോ…” വണ്ടി ഓടിക്കവേ ഞാൻ ദേവുവിനെ ഒന്ന് പുകഴ്ത്തി.
“… ഞാൻ അന്നേ പറഞ്ഞില്ലേ ചെറിയൊരു സ്റ്റാർട്ടിങ് ട്രബിളെ എനിക്ക് ഉള്ളു ഓടിച്ചു പഠിച്ചാൽ ഞാൻ പുലി ആവുമെന്ന്…” അല്പം അഹങ്കാരത്തോടെ ദേവു പറഞ്ഞു.
“… ആണോ എന്നാൽ അതൊന്ന് അറിയണം അല്ലോ…” ഞാനും വിട്ടുകൊടുക്കാൻ തയ്യാർ അല്ലായിരുന്നു.ദേവുവിന്റെ കോൺസെൻട്രേഷൻ കളയുക എന്നതായിരുന്നു എന്റെ ലക്ഷ്യം.
“…ദേവു ഞാൻ വീഴാൻ പോകുപോലെ തോന്നുന്നു. ഞാൻ നിന്നെ പിടിച്ച് ഇരുന്നോട്ടെ…” നിഷ്കളങ്കമായ ഞാൻ ചോദിച്ചതും അവളുടെ ഭാഗത്ത് നിന്ന് സമ്മതം എത്തി.
ദേവുവിന്റെ പിന്നിലേക്ക് ചേർന്ന് ഇരുന്ന് അവളുടെ വയറിലൂടെ കെട്ടിപിടിച്ചു. ഒരുനിമിഷം വണ്ടി ഒന്ന് ഉലഞ്ഞു എങ്കിലും ദേവു ഒന്നും മിണ്ടിയില്ല. മുഖം അവളുടെ കഴുത്തിനു അടുത്തേക്ക് കൊണ്ടുപോയി അവളുടെ മുടി ഒതുക്കി പിൻ കഴുത്തിൽ പതിയെ ഊതി. ഇക്കിളിയിൽ പെണ്ണിന്റെ കഴുത്തിലെ രോമങ്ങൾ എഴുനേറ്റ് നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു.
“… ദേവു… ദേവു…” അവിടെ നിന്നും ഒരു മൂളൽ മാത്രം.
“… നിനക്ക് എന്ത് മണം ആണെന്നോ. ഏത് പെർഫ്യൂം ആ യൂസ് ചെയ്യുന്നേ…” വശ്യതയോടെ ഞാൻ ചോദിച്ചു.

devunte mattam avalude oroo vakkukalill ond, avalde jeevitham manohara poornamaya nimisham ahn
more power to devu 🥰🥰😍