തേജാത്മികം 14 [Nishinoya] 62

 

“… ഞാൻ ദേവേട്ടനോട് ചോദിച്ചിട്ടുണ്ട് നിനക്ക് ചിരിക്കാൻ അറിയില്ലേ എന്ന്. അപ്പൊ ദേവേട്ടൻ പഴയ ചിരിച്ചു കളിച്ച് എല്ലാരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്ന വായാടിയുടെ കഥ പറയുമായിരുന്നു. എന്നാൽ എനിക്ക് അതൊന്നും ഒട്ടും ഉൾകൊള്ളാൻ കഴിഞ്ഞില്ല. കാരണം ഏട്ടൻ പറഞ്ഞ ദേവൂവും എനിക്ക് അറിയാവുന്ന ദേവൂവും തമ്മിൽ ആനയും ആടും തമ്മിലുള്ള വെത്യാസം ഉണ്ടായിരുന്നു. പക്ഷെ ഇപ്പൊ എനിക്ക് ഊഹിക്കാൻ പറ്റുന്നുണ്ട് ആ പഴയ ദേവു എങ്ങനെ ആണെന്ന്…” അതിന് ദേവു ചെറുതായി ഒന്ന് പുഞ്ചിരിച്ചു.

 

“… മനസിന് സന്തോഷം ഉണ്ടെങ്കിൽ അല്ലെ അത് മുഖത്തും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും പ്രകടമാവു. ജീവിതത്തിൽ ഞാൻ ഏറ്റവും വെറുക്കുന്നത് കല്യാണം കഴിഞ്ഞുള്ള ജീവിതം ആയിരുന്നു. എന്നാൽ ഇപ്പൊ ആ ജീവിതം ഞാൻ അസ്വതിക്കുന്നുണ്ട്…”

 

“… മനസിന് മാത്രമേ സന്തോഷം ഉള്ളോ ശരീരത്തിന് ഇല്ലേ… ” വേദിക കളിയാക്കികൊണ്ട് ചോദിച്ചു.

 

“… ഒന്ന് പോടീ അവിടെന്ന്…” അത് പറയുമ്പോൾ നാണത്താൽ ദേവുവിന്റെ കവിൾ ചുമന്നു.

 

“… എന്താണ് നാത്തൂനും നാത്തൂനും തമ്മിൽ ഒരു ചർച്ച…” അടുക്കളയിലേക്ക് കയറിക്കൊണ്ട് തേജസ് തിരക്കി.

 

“…അത് ലേഡീസ് ടോക്ക് പുറത്ത് പറയാൻ പറ്റില്ല…” വേദിക പറഞ്ഞു.

 

“… ആയിക്കോട്ടെ. ദേവു രണ്ട് ഗ്ലാസ്സ് ഇങ്ങ് എടുക്കാവോ…” തല ചൊറിഞ്ഞുകൊണ്ട് തേജസ് ചോദിച്ചു.

 

“…രാവിലെ തന്നെ എന്താ മോനെ പരിപാടി…” ഇടുപ്പിന് കൈയ്യും കൊടുത്ത് ദേവു തേജസിനെ രൂക്ഷമായി നോക്കി.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

1 Comment

Add a Comment
  1. devunte mattam avalude oroo vakkukalill ond, avalde jeevitham manohara poornamaya nimisham ahn
    more power to devu 🥰🥰😍

Leave a Reply

Your email address will not be published. Required fields are marked *