തേജാത്മികം 14 [Nishinoya] 59

 

“… നിന്റെ ആങ്ങളക്ക് മാത്രമേ ചായ ഉള്ളോ എനിക്ക് ഇല്ലേ…” ദേവന്റെ അടുത്ത്‌ ഇരുന്ന തേജസ്‌ ചോദിച്ചു.

 

“…രാവിലെ ഒരു ചായ കുടിച്ചത് അല്ലെ അത് മതി. രണ്ട് ചായ കുടിക്കാറാവുമ്പോൾ ഞാൻ പറയാം…” ദേവു തേജസിനെ ശാസിച്ചു.

 

“…കേട്ടോടാ ദേവാ കല്യാണം കഴിയും മുമ്പ് എന്ത് ഫ്രീഡം ആയിരുന്നെന്നോ. ഇപ്പൊ ഒരു ചായ കുടിക്കാൻ പോലും അനുവാദം വാങ്ങണം…” നിരാശയോടെ തേജസ്‌ പറഞ്ഞു.

 

“… ഞാൻ കരുതി എന്റെ അവസ്ഥ മാത്രമായിരിക്കും ഇങ്ങനെ ഇന്ന്. ഇപ്പോഴാ സമാധാനം ആയെ…” പുഞ്ചിരിയോടെ ദേവൻ പറഞ്ഞു.

 

“…ഓ ഇപ്പൊ നമുക്ക് ആയോ കുറ്റം. നിങ്ങളുടെ നല്ലതിന് വേണ്ടിയാ ഞങ്ങൾ പറയുന്നേ കേട്ടോ…” വേദിക ദേവന്റെ തോളിൽ കുത്തികൊണ്ട് പറഞ്ഞു.

 

“… വാ ദേവു ഇവിടെ നിന്നാൽ ശെരിയാവില്ല…” വേദിക ദേവുവിനെയും കൂട്ടി അകത്തേക്ക് പോയി.

 

“…എന്താ ഇങ്ങനെ നോക്കുന്നെ…” ഉച്ചക്ക് ഊണ് റെഡി ആക്കാൻ പച്ചക്കറി അരിയുന്ന വേളയിലും തേജസിനെ പറ്റി വാ തോരാതെ സംസാരിക്കുന്ന ദേവുവിനെ തന്നെ നോക്കുന്ന വേദികയോട് ദേവു ചോദിച്ചു.

 

“…ഏയ്യ് നിനക്ക് വന്ന മാറ്റം കണ്ട് നോക്കി നിന്നതാ…” വേദിക പറയുന്നത് മനസ്സിലാവാതെ സംശയത്തോടെ ദേവു വേദികയെ നോക്കി.

 

“…ഞാൻ കണ്ടിട്ടുള്ള എനിക്ക് അറിയാവുന്ന ദേവു ഒന്ന് ചിരിച്ചു ഞാൻ കണ്ടിട്ടില്ല, കാര്യം ഇല്ലാതെ ആരോടും സംസാരിച്ചു കണ്ടിട്ടില്ല, എപ്പോഴും മുഖം കടുപ്പിച്ച് ആരോടൊക്കെയോ ദേഷ്യം ഉള്ളപ്പോലുള്ള മുഖ ഭാവം…” വേദിക ഒന്ന് നിർത്തി.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

1 Comment

Add a Comment
  1. devunte mattam avalude oroo vakkukalill ond, avalde jeevitham manohara poornamaya nimisham ahn
    more power to devu 🥰🥰😍

Leave a Reply

Your email address will not be published. Required fields are marked *