“… ആണോ. എന്നാ പരിചയപ്പെട്ടോ ഇതാണ് പുതിയ സ്റ്റാഫ്…” ദേവുവിനെ ചൂണ്ടി നീതു പറഞ്ഞു.
“… ഇത് നമ്മുടെ ദേവൂചേച്ചി അല്ലെ…” ലേശം കൗതുകത്തോടെ കിച്ചു ചോദിച്ചു.
“…ആ ദേവു ചേച്ചി തന്നെയാ പുതിയ സ്റ്റാഫ്…” ചിരി അടക്കി നീതു പറഞ്ഞൊപ്പിച്ചു.
“… അയ്യേ കരിക്ക് കൊണ്ട് വരാൻ പറഞ്ഞപ്പോ കൊട്ടത്തേങ്ങയും അയാണല്ലോ ആശാന്റെ വരവ്…” നിരാശയോടെ കിച്ചു പിറുപിറുത്തു.എന്നാൽ ശബ്ദം അൽപ്പം കൂടുപോയി.
“… ആരാടാ നിന്റെ കൊട്ടത്തേങ്ങ 😡…” ദേവു കലിപ്പിച്ചു നോക്കിയതും കിച്ചു നിന്നുരുകി.
“… അയ്യോ… ഞാൻ ചേച്ചിയെ അല്ല ഉദ്ദേശിചേ…” എന്ന് പറഞ്ഞ് ഒറ്റ ഓട്ടമായിരുന്നു.
“… ഇപ്പൊ നീ ഓടിക്കോ നിന്നെ ഞാൻ പിന്നെ എടുത്തോളാം…” പിന്നാലെ ദേവു വിളിച്ചു പറഞ്ഞു.
“…എന്നാലും ഇത് വല്ലാത്ത ചതിയായി പോയി ആശാനേ…” തേജസിന് മുന്നിൽ എത്തി കിതപ്പ് മാറാതെ കിച്ചു പറഞ്ഞു.
“…എന്ത് പറ്റി രമണ…” പരിഹാസ ചിരിയോടെ തേജസ് തിരക്കി.
“…ചേച്ചിയാണ് പുതിയ സ്റ്റാഫ് എന്ന് പറയണ്ടായിരുന്നോ. ഇതിപ്പോ രാവിലെ തന്നെ ഏണിയായി. ഇനി ഞാൻ എങ്ങനെ അങ്ങോട്ട് പോവും…”
“…രാവിലെ എന്തായിരുന്നു നിന്റെ ഇളക്കം. ഇടക്ക് ഇങ്ങനെ ചെറിയ ഡോസ് കിട്ടുന്നത് നല്ലതാ…” കിച്ചുവിനെ ഗുണദോഷിച്ച് ഞാൻ നേരെ പണിയിലേക്ക് കടന്നു.
“… അച്ഛാ…” വൈകിട്ട് പണി ചെയ്തോണ്ട് ഇരിക്കുമ്പോഴാ കുഞ്ഞി പല്ലും കാട്ടി ചിരിച്ചോണ്ട് കല്ലു എന്റെ അടുത്തേക്ക് ഓടി വരുന്നത്.

devunte mattam avalude oroo vakkukalill ond, avalde jeevitham manohara poornamaya nimisham ahn
more power to devu 🥰🥰😍