“… നമ്മുടെ ഷോപ്പോ 🫣…” അതിശയത്തോടെ ഞാൻ ചോദിച്ചു.
“… എന്താ അങ്ങനെ അല്ലെ…” താൻ പറഞ്ഞത് തെറ്റായി പോയോ എന്നൊരു ഭാവത്തോടെ ദേവു ചോദിച്ചു.
ഞാൻ അതിന് ഒന്ന് പുഞ്ചിരിച്ചു കാണിച്ചതെ ഉള്ളു. ഷോപ്പ് അവളുടെയും സ്വന്തമായി കാണാൻ തുടങ്ങിയതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ആയിരുന്നു എനിക്ക്. ഞാൻ പെട്ടെന്ന് തന്നെ ഡ്രെസ്സും മാറി ദേവുവിനെയും കൂട്ടി ഗാരേജിലേക്ക് ഇറങ്ങി. എന്റെ ജീപ്പിൽ തന്നെയാ അങ്ങോട്ട് പോയത്. കല്ലു പിന്നെ എന്നത്തേയും പോലെ സ്കൂളിൽ പോയി.
“…ചേച്ചിയുടെ ഒഴുവിലേക്ക് പുതിയ സ്റ്റാഫിനെ കിട്ടിയിട്ടുണ്ടെ…” ഷോപ്പിലേക്ക് എത്തിയതും നീതുചേച്ചിയോട് ഞാൻ പറഞ്ഞു.
“… അതിന് ഇത് സ്റ്റാഫ് അല്ലല്ലോ ഓണർ അല്ലെ…” ചെറുചിരിയോടെ നീതുചേച്ചി പറഞ്ഞു.
“…അതൊക്കെ അങ്ങ് വീട്ടിൽ. ഇപ്പൊ ഇവിടത്തെ സ്റ്റാഫ്…” ഞാൻ അത് പറഞ്ഞതും ദേവു എന്നെ തുറിച്ചു നോക്കി.
“… ചേച്ചി ദേവൂന് കാര്യങ്ങൾ ഒക്കെ പറഞ്ഞുകൊടുക്ക്. ഞാൻ അവന്മാരുടെ അടുത്തേക്ക് ചെല്ലട്ടെ…” ദേവുവിനെ അവിടെയാക്കി ഞാൻ പണിച്ചെയ്യുന്ന ഇടത്തേക്ക് പോയി.
“… എന്ത ആശാനേ ഇന്ന് വലിയ സന്തോഷത്തിൽ ആണല്ലോ…” ഓരോന്ന് ആലോചിച്ച് ചിരിച്ച് ചെന്ന് ചാടിയത് കിച്ചുവിന്റെ മുന്നിൽ.
“… ഏയ്യ് ഒന്നുമില്ലടാ…”
“… അങ്ങനെ വരാൻ വഴിയില്ലല്ലോ എന്തോ ഉണ്ട്…” സംശയത്തോടെ കിച്ചു എന്നെ നോക്കി.
“…നീതിച്ചേച്ചിക്ക് പകരം പുതിയൊരാൾ പണിക്ക് വന്നിട്ടുണ്ട്…”

devunte mattam avalude oroo vakkukalill ond, avalde jeevitham manohara poornamaya nimisham ahn
more power to devu 🥰🥰😍