തേജാത്മികം 14 [Nishinoya] 58

 

“…പിന്നെന്തിനാ നീ ഇപ്പോഴും അതെ പറ്റി ആലോചിച്ച് വിഷമിക്കുന്നെ…” ഞാൻ അവളോട് തിരക്കി.

 

“… ഞാൻ അതെല്ലാം മറക്കാൻ ശ്രമിക്കുക ഏട്ടാ. പക്ഷെ വെറുതെ ഇരിക്കുന്ന സമയങ്ങളിൽ ആ സംഭവം എല്ലാം ഓർമ്മവരും…” ദേവു അവളുടെ അവസ്ഥ പറഞ്ഞു.

 

“… ഞാനും കല്ലുവും പോയാൽ നീ ഇവിടെ ഒറ്റക്ക് അല്ലെ ചിലപ്പോ അതിന്റെ ആവും. നിനക്ക് ജോലിക്ക് പോണം എന്നുണ്ടോ…” എന്റെ ചോദ്യത്തിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല.

 

“…നിനക്ക് ജോലിക്ക് പോണം എന്നുണ്ടെങ്കിൽ എന്റൊപ്പം ഷോപ്പിൽ വന്നൂടെ…” ദേവു പെട്ടെന്ന് എന്നെ തിരിഞ്ഞു നോക്കി.

 

“… അല്ല എന്റെ ഷോപ്പിലെ നീതു ചേച്ചിയെ അറിയില്ലേ. പുള്ളിക്കാരി ഉടനെ വിദേശത്ത്‌ ഭർത്താവിന്റെ അടുത്തേക്ക് പോവും. വേറൊരിടത്ത് പണിക്ക് പോവുന്നതിനേക്കാൾ നിനക്ക് എന്റൊപ്പം വന്നൂടെ …” ഞാൻ എങ്ങനെയോ കാര്യങ്ങൾ പറഞ്ഞു.

 

“… പെട്ടെന്ന് ഒരു തീരുമാനം എടുക്കണ്ട ആലോചിച്ചു പറഞ്ഞാൽ മതി…” അത്രയും പറഞ്ഞ് ഞാൻ കല്ലുവിന്റെ അടുത്തേക്ക് പോയി.

 

“… നീ രാവിലെ ഒരുങ്ങി ഇത് എങ്ങോട്ടാ…” പിറ്റേന്ന് രാവിലെ ഷോപ്പിൽ പോവാൻ കുളിച്ച് ഞാൻ ആഹാരം കഴിക്കുന്ന സമയത്ത് ദേവു ഒരുങ്ങി വന്നു.

 

“…ഏട്ടന്റെ കൂടെ ഷോപ്പിലേക്ക്…” അത് കേട്ടതും വായിൽ വെച്ച ഇഡലി അറിയാതെ തൊണ്ടയിൽ കൂടി ഇറങ്ങിപോയി.

 

“… ഇത്രപെട്ടെന്ന് തീരുമാനം എടുത്തോ…” അറിയാതെ ഞാൻ ചോദിച്ചുപോയി.

 

“… ഇതിൽ തീരുമാനം എടുക്കാൻ മാത്രം എന്താ ഉള്ളത്. ഇവിടെ ഇരുന്ന ബോർ അടിച്ചു ചാവും. നമുക്ക് സ്വന്തമായി ഷോപ്പ് ഉള്ളപ്പോ ഞാൻ പിന്നെ എന്തിനാ വല്ലവന്റെയും ആട്ടും തുപ്പും കേൾക്കാൻ പോണേ…” നിസാരമട്ടിൽ ദേവു പറഞ്ഞു.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

1 Comment

Add a Comment
  1. devunte mattam avalude oroo vakkukalill ond, avalde jeevitham manohara poornamaya nimisham ahn
    more power to devu 🥰🥰😍

Leave a Reply

Your email address will not be published. Required fields are marked *