?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007] 261

ഫോടോ എടുത്തു . അവിടെ കുറച്ചു സമയം  ചിലവഴിച്ചു മൂന്നു മണി ആയപ്പോൾ തിരിച്ചു നടന്നു .

‘തിരിച്ചു നേരത്തെ എത്തിക്കാ ട്ടോ ,വന്നതില്‍ കൂടുതല്‍ നാല്പതു കിലോമീറ്റര്‍ ഓടാൻ  ഉണ്ട്,ഇത്രയും ദൂരം വന്നിട്ട് ആ ലേക്ക് കാണാതെ പോവാതിരിക്ക എങ്ങനെയാ   ‘ ഞാൻ അവളോടു പറഞ്ഞു

‘ആണോ , എനിക്ക് പോയിട്ട് ദൃതി ഒന്നുല്ല , നാളേം ക്ലാസ് ഇല്ലല്ലോ , മെല്ലെ എത്തിയാൽ മതി ‘ അവൾ പറഞ്ഞു

മൂന്നര ആവുമ്പോഴേക്കും അവിടെന്നു   തിരിച്ചു .

വന്ന വഴിക്കല്ല ഞങ്ങൾ തിരിച്ചു പോകുന്നത് . ഇവിടെ നിന്നും Lake Taupo യിലേക്ക് 70 കിലോമീറ്റർ ഉണ്ട് .ഇങ്ങോട്ട് വന്ന വഴിയില്‍ നിന്ന് തിരിഞു പോകണം .

കാര്‍ ഞാൻ ടൌപോ തടാക കരയിലേക്ക് ഉള്ള റോഡിലേക്ക് തിരിച്ചു .

യാത്ര ക്ഷീണം കൊണ്ടാണോ അതോ നടന്നതിന്റെ ക്ഷീണം കൊണ്ടാണോ  എന്നറിയില്ല , ഇടയ്ക്കു വെച്ചവൾ ഉറങ്ങി പോയി . ഞാൻ പാട്ടിന്റെ ശബ്ദം ഇത്തിരി കൂടി കൂട്ടി . ആകാശം മുട്ടെ വളർന്നു നിൽക്കുന്ന മരക്കൂട്ടങ്ങൾക്കിടയിലൂടെ മാനം ഇരുണ്ടു നിൽക്കുന്നത് കാണാം .ചെറിയ തോതിൽ കാറ്റടിക്കുന്നുണ്ടെന്ന് മരങ്ങൾ ഉലയുന്നത് കണ്ടപ്പോൾ മനസ്സിലായി .

ഞാൻ കാറിന്റെ വേഗത കുറച്ചു കൂടി കൂട്ടി . അതികം താമസിക്കാതെ കാറിന്റെ മുന്നിലെ ഗ്ലാസിൽ മഴത്തുള്ളികൾ പതിച്ചു . മുന്നോട്ട് പോകും തോറും തുള്ളികൾ കൂടി കൂടി വന്നു . അവൾ ഉറങ്ങുകയാണ് . സമയം നാലര ആവുന്നതേ ഉള്ളു . പക്ഷെ മാനം ഇരുണ്ടു നിൽക്കുന്നതിനാൽ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു . മഴ ചാറുന്നതേ ഉള്ളു . രണ്ടു ഭാഗത്തെയും മരങ്ങൾ കാറ്റിൽ  ഉലയുന്നത് കണ്ടപ്പോൾ മനസ്സിൽ അല്പം  പേടി തോന്നി .

ഹെഡ്‌ലൈറ്റും ഫോഗ് ലാമ്പും വൈഫറും ഓൺ ചെയ്ത് ഞാൻ വളരെ ശ്രദ്ധയോടെ സാവധാനം കാറോടിച്ചു .

‘നിമ്മി ….നിമ്മീ ..’ഞാൻ ഒരു കൈ കൊണ്ട് അവളെ തോണ്ടി  വിളിച്ചു .

ഒന്ന് മൂരി നിവർന്നു കൊണ്ട് അവൾ കണ്ണ് തുറന്നു .

‘ഹരിയേട്ടാ , മഴ ചാറുന്നുണ്ടല്ലോ  …’

‘ആടോ , കുറച്ചു നേരായി ..’ ഞാൻ മുന്നിലേക്ക് സൂക്ഷിച്ചു നോക്കികൊണ്ട്‌ പറഞ്ഞു .

‘നമ്മൾ എത്താനായോ ഹരിയേട്ടാ …’

‘ഇല്ല , ഇനിയും 30  കിലോമീറ്റർ ഉണ്ട്, ഇങ്ങനെ പോയാൽ ഇനി എപ്പളാ അങ്ങോട്ട് എത്തുക എന്നൊരു പിടുത്തവും ഇല്ല ‘

പുറത്തെ കാഴ്ചകൾ കണ്ടപ്പോൾ അവൾ ചെറുതായൊന്നു പേടിച്ചിട്ടുണ്ട് .ഇടക്ക് നല്ല വെളിച്ചത്തിൽ ഒരു മിന്നലെറിഞ്ഞു . മിന്നൽ വെളിച്ചം ഭൂമിയിലെത്തിയ നിമിഷം ശക്തമായ ഒരു മുഴക്കം പുറത്തു നിന്നും കേട്ടു . ഞങ്ങൾ രണ്ടു പേരും ഞെട്ടി . അവൾ

15 Comments

Add a Comment
  1. അടുത്ത ഭാഗം എവിടെ

  2. Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting……..

  3. വിനോദ്

    Hats off അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട്‌ പെട്ടന്ന് വേണേ

  4. പൊന്നു.?

    Wow…… Super…… Adipoli.

    ????

  5. Nyzz bro..???

  6. സ്നേഹിതൻ

    Enta പൊന്നേ… ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??

  7. Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും ❤❤❤.

    എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.

  8. കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.

    1. വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് “വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു” ഇങ്ങനേ എഴുതിയത് ?

  9. Ee partum pwoli ?

  10. Super next part vagam ✍️

  11. Nice part

  12. Vry nice bro. Will wait fr nxt

  13. ??? M_A_Y_A_V_I ???

    അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *