അവളുടെ ചുണ്ടിന്റെ വക്കിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
ഫിലിപ്പിന്റെ ഹൃദയം വീണ്ടും പതുക്കെ മിടിച്ചു
.
അവൻ ചെറുതായി കൈ ഉയർത്തി.
സാറയും അതുപോലെ തന്നെ
വളരെ ചെറിയൊരു വേവ് കൊടുത്തു.
പിന്നെ അവൾ അല്പം മുന്നോട്ടേന്തി
താഴേക്ക് നോക്കി ചോദിച്ചു,
“ഉറങ്ങിയില്ലേ?”
“ഇല്ല,”
ഫിലിപ്പ് താഴെ നിന്ന് പതുക്കെ പറഞ്ഞു.
“എനിക്കും ഉറക്കം വന്നില്ല.”
കാറ്റ് പതിയെ ഇടയിലൂടെ കടന്നു.
രണ്ടുപേരും കുറച്ചു നിമിഷം
ആ ദൂരത്തിൽ നിന്ന് തന്നെ
ഒരാളുടെ സാന്നിധ്യം മറ്റെയാൾ അനുഭവിച്ചു.
പിന്നെ സാറ ഒന്ന് ചുറ്റും നോക്കി.
ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം
വളരെ പതുക്കെ ചോദിച്ചു:
“ഫിലിപ്പ്…”
“എന്തേ?”
അവൾ ചെറുതായി ചിരിച്ചു.
“നിന്റെ നമ്പർ തരുമോ?”
ആ ചോദ്യം കേട്ട നിമിഷം ഫിലിപ്പിന്റെ മുഖത്ത് അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.
“അത് വേണോ?”
“വേണം,”
സാറ പറഞ്ഞു.
“ശരി, നോട്ട് ചെയ്തോ.”
സാറ പെട്ടെന്ന് അകത്തേക്ക് പോയി.
രണ്ടു നിമിഷം കഴിഞ്ഞ്
അവളുടെ മൊബൈൽ എടുത്ത് വീണ്ടും ജനലരികിൽ വന്നു.
“പറയ്. ”
ഫിലിപ്പ് തന്റെ നമ്പറുകൾ വിരലുകൾ കൊണ്ട് ആഗ്യം പോലെ കാണിച്ചു.
സാറ അത് ഡയൽ ചെയ്തുകൊണ്ടിരുന്നു.
അവസാന ഡിജിറ്റ് കാണിച്ചു കഴിഞ്ഞപ്പോൾ അവൾ വീണ്ടും ഒരിക്കൽ വായിച്ച് ഉറപ്പാക്കി.
“ശരി.”
അവൾ തല ഉയർത്തി അവനെ നോക്കി.
“ഞാൻ ഏത് പേരിലാ സേവ് ചെയ്യേണ്ടത്.”
“നല്ല ഏതേലും പേരിൽ ചെയ്തോ?”
ഫിലിപ്പ് ചെറുതായി ചിരിച്ചു.
സാറയുടെ ചുണ്ടിന്റെ വക്കിൽ

ബാക്കി എവിടെ
സൂപ്പർ…
ആത്മാവ് തൊട്ടറിഞ്ഞ കയ്യൊപ്പ്.. അതാണി എഴുത്തിന്റെ രഹസ്യം….
തുടരൂ…
നന്ദുസ്…
വളരെ നന്നായി. തുടരൂ. കാത്തിരിക്കും ❤️❤️
❤️😍🥰
💕💕
കാത്തിരിപ്പ് വെറുതെ ആയില്ല , അടിപൊളി എന്ന് പറഞ്ഞാൽ അത് മതിയാവാതെ വരും… ഇത് വേറെ ലെവൽ തന്നെയാണ് ബ്രോ 👏🥳
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…👍🔥🥳
💕💕
എന്ത് അടിപൊളി കഥ ആണ് ഇത്…വായിച്ചപ്പോൾ മനസ്സ് നിറഞ്ഞു എന്ന് വേണം പറയാൻ…. സ്വഭാവികമായി രണ്ട് പേർക്ക് ഇടയിൽ ഉണ്ടാവുന്ന ഒരു ഇഷ്ടം ഒക്കെ എന്ത് രസത്തോടെ ആണ് വിവരിച്ചിട്ടുള്ളത്…ആ ഒരു കുടുംബത്തിൽ അംഗം ആവാൻ ആഗ്രഹിച്ചു പോയി…. എന്തായാലും തുടരുക… അടുത്ത ഭാഗം പെട്ടന്ന് വരട്ടെ….
💕✨
ബാക്കി ഇപ്പോ വരും ❓❓
Ethrayo naal kazhinjaan ee sitil itra feel tharunna oru story kanune..
Idaykk vechu nirthi pokalle
💕💕
❤️❤️❤️❤️❤️🔥❤️🔥❤️🔥❤️🔥❤️🔥
💕💕
avate katha vishamipich 🥺
daa avan areem nasttapedaruthe
waiting for next part
ദൈവം എല്ലാവർക്കും വെവ്വേറെ ജീവിതമല്ലേ കൊടുത്തത്. 💕
vaicha enta kannum cheruthait eeran aninjju
sara oru velicham avatte avanta jeevithathel
annamma amma avatte ❣️🥰
njan parangara waiting ayirunn vaicann
thanks ❤
🍃💕