കാർ പതുക്കെ മുറ്റം വിട്ടിറങ്ങി.
പിന്നിൽ നിന്നിരുന്ന അന്നാമ്മയും ജോസഫും നോക്കിക്കൊണ്ടിരുന്നു.
ആ കണ്ണുകളിൽ ചെറിയൊരു സങ്കടം കാണാം.
വഴിയിലേക്ക് എത്തിയപ്പോൾ കുറച്ചു നേരം ആരും ഒന്നും പറഞ്ഞില്ല.
കാറ്റ് കാറിനകത്ത് ചെറുതായി താളം പിടിച്ചു.
സാറ പെട്ടെന്ന് തിരിഞ്ഞ് ഫിലിപ്പിനെ നോക്കി.
“എടാ പീലിപ്പൊസേ, ഒരു കാര്യം പറയാനുണ്ട്”
“എന്താണ് പറ?”
ഫിലിപ്പ് ചോദിച്ചു.
“അതുപിന്നെ, കല്യാണം നാളെ അല്ല.”
അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു.
ഫിലിപ്പ് ഒരു നിമിഷം അവളെ നോക്കി.
“എന്തോന്ന്?”
“നാളെ കഴിഞ്ഞു പിറ്റേന്നും കഴിഞ്ഞു പിറ്റേന്ന്.”
സാറ ചിരിച്ചു കൊണ്ടു പറഞ്ഞു.
കാറിനുള്ളിൽ ചെറിയൊരു മൗനം.
“അപ്പോൾ?”
ഫിലിപ്പ് പതുക്കെ ചോദിച്ചു.
“അപ്പോൾ നമുക്ക് രണ്ട് ദിവസം അധികം കിട്ടി, ചേട്ടൻ ഹാപ്പി ആയില്ലേ.”
ജിനി ചിരിച്ചു കൊണ്ട് പറഞ്ഞു.
“നിങ്ങൾ ഇത് വീട്ടിൽ പറഞ്ഞില്ലേ?”
അവന്റെ ശബ്ദത്തിൽ ചെറിയൊരു കർശനം.
“ഇപ്പോൾ പറഞ്ഞാൽ ഇന്ന് വിടില്ലായിരുന്നു. നമുക്ക് കോഴിക്കോട് എത്തിയിട്ട് പറയാം, സമ്മതിക്കെടാ”
സാറ പറഞ്ഞു.
ഫിലിപ്പ് ഒന്നും പറഞ്ഞില്ല. വീട്ടിൽ പറയാത്തത്തിന് ചെറിയ ദേഷ്യം ഉണ്ടായിരുന്നു.
“ഫിലിപ്പ് ചേട്ടാ”
ജിനി അല്പം മൃദുവായി പറഞ്ഞു.
“ഒന്ന് ആസ്വദിക്കട്ടെ മാഷേ..വീട്ടിൽ ഇരുന്ന് ബോർ അടിയാ..അപ്പച്ചനോട് പറഞ്ഞാൽ പിന്നെ പിന്നേന്ന് പറഞ്ഞു പറ്റിക്കും”
സാറ പറഞ്ഞു,
“ഞങ്ങൾ പറഞ്ഞേനെ… പക്ഷേ അമ്മച്ചി എന്തായാലും സമ്മതിക്കൂല. എത്തിയിട്ട് വിളിച്ചു പറയാം.”

manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
ninta writing style ill leych pokum
irunn vaican ahn thonnuney nirthathey
waiting for next part❣️
continue
Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe