ദൂരങ്ങളിലേക്ക് 7🍃[പട്ടം] 40

 

“ഫിലിപ്പേ” അന്നാമ്മയുടെ ശബ്ദം കേട്ടപ്പോൾ അവൻ തിരിഞ്ഞു നോക്കി.

 

“അമ്മച്ചി,” അവൻ ശാന്തമായി മറുപടി പറഞ്ഞു.

 

അന്നാമ്മ അവന്റെ അടുത്തേക്ക് നടന്നു. “നാളെ സാറയും ജിനിയും കോഴിക്കോട് പോകുന്ന കാര്യം കേട്ടോ?” അന്നാമ്മ ചോദിച്ചു.

“കേട്ടു” ഫിലിപ്പ് ചെറുതായി മറുപടി നൽകി.

 

“അവർക്കൊപ്പം നീയും പോയാൽ നന്നായിരിക്കും,”

അന്നാമ്മ പതുക്കെ പറഞ്ഞു.

 

ആ വാക്ക് കേട്ട നിമിഷം ഫിലിപ്പ് അല്പം അമ്പരന്നു. അവൻ ഉടനെ മറുപടി പറഞ്ഞില്ല. കുറച്ച് നിമിഷം അവന്റെ കണ്ണുകൾ താഴേക്ക് പോയി. “ഞാനോ?” ഇവിടെ ഒരുപാട് പണി കിടക്കല്ലേ. അവൻ ചോദിച്ചു.

“അറിയാം മോനേ,” അന്നാമ്മ ശാന്തമായി പറഞ്ഞു.

 

“രണ്ട് പെൺകുട്ടികൾ അത്ര ദൂരം പോകുമ്പോൾ… ഒരാൾ കൂടെയുണ്ടെങ്കിൽ നമ്മുക്ക് സമാധാനമല്ലേ.”

 

“സാറയും ജിനിയും നിന്നെ വിശ്വസിക്കുന്നുണ്ട്. അതിനാലാണ് നിന്റെ പേര് പറഞ്ഞത്.”

അവൻ മിണ്ടാതെ നിന്നു. അവന്റെ ഉള്ളിൽ ചിന്തകൾ തട്ടിക്കൊണ്ടിരുന്നു.

 

“അവരെ സുരക്ഷിതമായി കൊണ്ടുപോയി കൊണ്ടുവരാൻ കഴിയുന്ന ഒരാൾ നീയാണെന്ന് എനിക്ക് വിശ്വാസമുണ്ട്,” അന്നാമ്മ പറഞ്ഞു. “അതുകൊണ്ടാണ് ഞാൻ പറയുന്നത്.”

അന്നാമ്മ അവന്റെ തോളിൽ കൈ വെച്ചു പറഞ്ഞു.

“പോയി വാ”

കുറച്ച് നിമിഷം ആരും ഒന്നും പറഞ്ഞില്ല. പുറത്തേക്ക് കാറ്റ് വീണ്ടും ഇലകളെ തഴുകി. ആ ശബ്ദത്തിൽ ഒരു ശാന്തത.

അവൻ ഒടുവിൽ പറഞ്ഞു.

“ശരി അമ്മച്ചി…ഞാൻ പോകാം,” അവൻ പറഞ്ഞു.

അന്നാമ്മയുടെ മുഖത്ത് ഒരു ആശ്വാസം തെളിഞ്ഞു.

 

“അത് മതി,”

“രണ്ട് ദിവസമേ ഉള്ളൂ. സൂക്ഷിച്ച് പോയി വരണം.”

The Author

Pattam

3 Comments

Add a Comment
  1. manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
    ninta writing style ill leych pokum
    irunn vaican ahn thonnuney nirthathey
    waiting for next part❣️

  2. Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe

Leave a Reply

Your email address will not be published. Required fields are marked *