അവൾ അല്പം തമാശ കലർന്ന ഗൗരവത്തിൽ പറഞ്ഞു.
“കൂടാതെ, ഫിലിപ്പ് ചേട്ടൻ കൂടെയുണ്ടെങ്കിൽ നിങ്ങൾക്ക് ടെൻഷൻ ഇല്ല.”
അവളുടെ വാക്കുകൾ ലളിതമായിരുന്നെങ്കിലും, അതിൽ ഒരു ഉറപ്പുണ്ടായിരുന്നു.
ജോസഫ് ശ്വാസം വിട്ടു.
“നിങ്ങൾ രണ്ടും എല്ലാം തീരുമാനിച്ചു കഴിഞ്ഞതുപോലെ തന്നെയാണല്ലോ,” ജോസഫ് കൂട്ടി ചേർത്തു.
പക്ഷേ ശബ്ദത്തിൽ അത്ര കടുപ്പമില്ലായിരുന്നു.
അന്നാമ്മ പതുക്കെ ജോസഫിനെ നോക്കി. പിന്നെ സാറയിലേക്കും. “രണ്ടു ദിവസം. അതിൽ കൂടുതൽ വേണ്ട, നാളെ പോയാൽ മറ്റെന്നാൾ ഇവിടെ എത്തിക്കോണം”
അവൾ പറഞ്ഞു.
“ഫോൺ എപ്പോഴും കൈയിൽ വേണം. എത്തിച്ചേരുമ്പോൾ ഉടനെ വിളിക്കണം.”
ആ വാക്കുകൾ കേട്ട നിമിഷം സാറയുടെ കണ്ണുകളിൽ പ്രകാശം തിരിച്ചു വന്നു.
“ശരി അമ്മച്ചീ,”
അവൾ സന്തോഷത്തോടെ പറഞ്ഞു. ജിനി കൈയടിച്ചു.
“ഡീൽ ക്ലോസ് ആയി,”
അവൾ ചിരിച്ചു.
“ശ്രദ്ധയോടെ പോയി വരണം,” ജോസഫ് പറഞ്ഞു.
ആ ശബ്ദത്തിൽ ഇപ്പോൾ ഒരു അപ്പന്റെ സ്നേഹമുള്ള മുന്നറിയിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. സാറ അവന്റെ അടുത്തേക്ക് ചെന്നു. “താങ്ക്സ്, അപ്പച്ചാ,” അവൾ മൃദുവായി പറഞ്ഞു. കൂടെ ജിനിയും.
ആ രാത്രി സാറയുടെ ഉള്ളിൽ ഒരു ചെറിയ സന്തോഷം നിറഞ്ഞിരുന്നു. അത് ഒരു യാത്രയുടെ ആവേശം മാത്രമല്ല. അവൾ വിശ്വസിക്കുന്ന ആളെ കൂടെ പോകാനുള്ള അവസരം. അവൾ മുറിയിലേക്ക് തിരിഞ്ഞപ്പോൾ, പുറത്തുള്ള മഴയുടെ നനവ് പോലെ തന്നെ അവളുടെ മനസ്സിലും ഒരു തണുപ്പ് പരന്നു. ഈ യാത്ര…ഒരു സാധാരണ യാത്രയല്ലെന്നൊരു തോന്നൽ അവൾക്ക് ഉണ്ടായി.
ആ രാത്രി വീടിന്റെ ഉള്ളിൽ ശാന്തത കൂടുതൽ ആഴത്തിൽപ്പെട്ടു. മഴ നിന്നെങ്കിലും കാറ്റിൽ മണ്ണിന്റെ നനഞ്ഞ മണം നിലനിന്നിരുന്നു. വരാന്തയിൽ കിടന്നിരുന്ന വെള്ളത്തിന്റെ തുള്ളികൾ പോലും ഇപ്പോൾ നിശ്ചലമായി. അന്നാമ്മ പുറത്തേക്ക് വന്നപ്പോൾ ഫിലിപ്പ് മുറ്റത്തിന്റെ അരികിൽ നിന്നു ആകാശം നോക്കിക്കൊണ്ടിരുന്നു.

manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
ninta writing style ill leych pokum
irunn vaican ahn thonnuney nirthathey
waiting for next part❣️
continue
Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe