ദൂരങ്ങളിലേക്ക് 7🍃[പട്ടം] 40

 

“എന്താ മോളേ?”

ആ സ്നേഹമുള്ള ശബ്ദം കേട്ടപ്പോൾ സാറ കുറച്ച് നിമിഷം മിണ്ടാതെ നിന്നു. പിന്നെ ചെറുതായി പറഞ്ഞു, “അമ്മച്ചി..ഒരു കാര്യം പറയാനുണ്ടായിരുന്നു.”

അന്നാമ്മ കപ്പ് മേശപ്പുറത്ത് വെച്ചു. “പറയ്,” അവൾ ശാന്തമായി പറഞ്ഞു.

 

സാറ കുറച്ച് സമയം കണ്ണ് താഴ്ത്തി നിന്നു. “ഹന്നയുടെ  കല്യാണമാണ്…കോഴിക്കോട്. അവൾ കുറെ ആയി വിളിക്കുന്നു. അന്നൊന്നും പോവാൻ പറ്റിയിട്ടില്ല. കല്യാണമെങ്കിലും കൂടാൻ ഒരാഗ്രഹം. എനിക്ക് പോയാൽ കൊള്ളാമെന്നുണ്ട്.”

 

അന്നാമ്മയുടെ മുഖം ഉടനെ മാറിയില്ലെങ്കിലും, അവൾ അല്പം ഗൗരവമായി.

“ഇപ്പോൾ പോകേണ്ട സമയം ആണോ? വീട്ടിൽ തന്നെ ഇരുന്നാൽ മതി,” അന്നാമ്മ പറഞ്ഞു.

സാറ പ്രതീക്ഷിച്ച മറുപടി തന്നെയായിരുന്നു അത്. എങ്കിലും അവളുടെ ഉള്ളിൽ ഒരു ചെറിയ നിരാശ പടർന്നു. അവൾ പിന്നെ പതുക്കെ പറഞ്ഞു,

“ജിനിയും വരും…ഞങ്ങൾ രണ്ടുപേരും കൂടി പോയിട്ട് വരാം. രണ്ട് ദിവസമേ ഉള്ളൂ.”

ഈ സമയം ജോസഫ് പത്രത്തിൽ നിന്ന് തല ഉയർത്തി നോക്കി.

 

“കോഴിക്കോട് വരെയോ?

ഇപ്പോൾ അത്ര ദൂരം പോവണ്ട,” ജോസഫ് ഗൗരവത്തോടെ പറഞ്ഞു.

 

ആ ശബ്ദത്തിൽ സംശയത്തിനോ വാദത്തിനോ ഇടയില്ലായിരുന്നു. സാറക്ക് ആ നിമിഷം കൂടുതൽ ഒന്നും പറയാൻ കഴിഞ്ഞില്ല. അവൾ മിണ്ടാതെ നിന്നു. ആ ചെറിയ മൗനത്തിൽ തന്നെ അവളുടെ ആഗ്രഹം തകർന്നു പോകുന്നതുപോലെ തോന്നി.

അന്നാമ്മ അവളുടെ മുഖം ശ്രദ്ധിച്ചു.

 

ആ നിരാശ അവൾക്ക് മറച്ചുവയ്ക്കാനായില്ല. കുറച്ച് സമയം കഴിഞ്ഞ്, അന്നാമ്മ ശാന്തമായി ചോദിച്ചു,

“അത്രയും ദൂരം പോകണമെന്ന് എന്താണ് ഇത്ര വാശി?”

The Author

Pattam

3 Comments

Add a Comment
  1. manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
    ninta writing style ill leych pokum
    irunn vaican ahn thonnuney nirthathey
    waiting for next part❣️

  2. Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe

Leave a Reply

Your email address will not be published. Required fields are marked *