സാറ അമ്മച്ചിയെ നോക്കി.
“അമ്മേ…കോളേജിലെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് ഹന്ന. അവളുടെ കല്യാണമാണ്. എനിക്ക് വരാൻ പറ്റില്ലെന്ന് പറയാൻ തോന്നിയില്ല. പ്ലീസ് അമ്മച്ചീ”
ആ വാക്കുകളിൽ ഒരു സത്യസന്ധത ഉണ്ടായിരുന്നു. നിർബന്ധിപ്പിക്കാനുള്ള ശ്രമമല്ല, മനസ്സിലുള്ളത് തുറന്ന് പറയുന്ന സ്വരം.
ജോസഫ് വീണ്ടും ഇടപെട്ടു. “അത്രയും ദൂരം പോയി വരാൻ ബുദ്ധിമുട്ടാണ് മോളെ”
അവന്റെ ആശങ്ക യാഥാർത്ഥ്യമായിരുന്നു. പക്ഷേ സാറയ്ക്ക് ആ മറുപടി സ്വീകരിക്കാൻ ബുദ്ധിമുട്ടായി.
“ഞങ്ങൾ സൂക്ഷിച്ചുപോകാം അപ്പച്ചാ,”
അവൾ പറഞ്ഞു.
“ഫ്രണ്ട്‌സ് എല്ലാവരും കൂടി അത്രയും ദൂരം. ഞങ്ങൾക്ക് പേടിയാണ് മോളേ. കാർ എടുത്ത് പൊയ്ക്കോ. അങ്ങനെയാണേൽ ഫിലിപ്പ് ഡ്രൈവ് ചെയ്തോളും.”
അന്നാമ്മ പറഞ്ഞു.
ആ പേര് കേട്ടപ്പോൾ ജോസഫ് അല്പം നിശ്ശബ്ദമായി.
“ഫിലിപ്പിന്റെ കൂടെയോ? അവന് ഇവിടെ നൂറുക്കൂട്ടം പണി വേറെ കിടക്കുന്നുണ്ട്. ഞാൻ പറഞ്ഞാലും അവൻ വരുമെന്ന് തോന്നുന്നില്ല.”
ജോസഫ് പറഞ്ഞു.
സാറ ഒന്നു മടിച്ചു. പിന്നെ വളരെ സ്വാഭാവികമായി പറഞ്ഞു,
“അവൻ ഉണ്ടെങ്കിൽ ഞങ്ങൾക്ക് കൂടുതൽ ധൈര്യം കിട്ടും. ഞങ്ങൾ രണ്ടുപേരും മാത്രം പോകുന്നതിനേക്കാൾ നല്ലതല്ലേ?”
ഈ വാക്കുകൾ കേട്ടപ്പോൾ ജോസഫ് ചിന്തയിൽ മുഴങ്ങി.
കുറച്ച് നിമിഷങ്ങൾ ആരും ഒന്നും പറഞ്ഞില്ല. വീടിനുള്ളിൽ ഒരു മൃദുവായ നിശ്ശബ്ദത. ജിനി അപ്പോഴേക്കും പുറത്തേക്ക് വന്ന് അവസ്ഥ മനസ്സിലാക്കി.
“അമ്മച്ചീ, പ്ലീസ്…പോകാൻ അനുവദിക്കൂ. ഞങ്ങൾ കുട്ടികളല്ലല്ലോ,”

manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
ninta writing style ill leych pokum
irunn vaican ahn thonnuney nirthathey
waiting for next part❣️
continue
Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe