അവൻ താഴേക്ക് ചെരിഞ്ഞ് ടയറുകൾ നോക്കി. കൈകൊണ്ട് ഒന്ന് അമർത്തി.
“നീ ഒക്കെയാടാ മോനേ,”
അവൻ സ്വയം പറഞ്ഞു.
കാറിന്റെ ചുറ്റും ഒരിക്കൽ കൂടി നടന്നു. വിൻഡോയിൽ പതിഞ്ഞ വെള്ളം വിരലുകൾ കൊണ്ട് ഒന്ന് തുടച്ചു.
ഡ്രൈവ് ചെയ്യാനുള്ള ഒരു ചെറിയ ഉത്സാഹം അവന്റെ ഉള്ളിൽ വ്യക്തമായിരുന്നു.
ജിനി പുറത്തേക്ക് വന്നു.
“അയ്യോ… നീ കാർ ചെക്ക് ചെയ്യുന്നത് കണ്ടാൽ തോന്നും നീ ഇതിന്റെയൊക്കെ വല്ല്യ മെക്കാനിക് ആണെന്ന്,”
അവൾ പറഞ്ഞു.
ഫിലിപ്പ് ചിരിച്ചു.
“കാറിനെ respect ചെയ്യണം…അതാണ് first rule.”
ചേട്ടൻ റൂൾസ് ഒക്കെ ഒരുപാട് പഠിച്ചിട്ടുണ്ടല്ലേ.
ജിനി തമാശയിലൂടെ കുത്തി കുത്തി പറഞ്ഞു.
അപ്പോഴാണ് സാറ പിന്നിൽ നിന്ന് നടന്നു വന്നത്. അവൾ ഒരു നിമിഷം ഫിലിപ്പിനെ നോക്കി. അവൻക്ക് കാറിനോടുള്ള ആ ശ്രദ്ധ…അവൾക്ക് ഇഷ്ടമായി.
“ഡ്രൈവ് ചെയ്യാൻ മുട്ടി നിൽക്കുവാണല്ലേ?”
അവൾ ചോദിച്ചു.
“കുറച്ച്, കുറച്ചായി ഇത് ഓടിക്കണമെന്ന് ആഗ്രഹിക്കുന്നു,” അവൻ ചിരിയോടെ പറഞ്ഞു.
“കുറച്ച് അല്ല…ഒരുപാടായെന്ന് പറ,”
ജിനി പറഞ്ഞു.
മൂവരും ചെറുതായി ചിരിച്ചു.
വീട്ടുമുറ്റത്ത് കാറ് സ്റ്റാർട്ട് ആക്കാനൊരുങ്ങുന്ന ആ ചെറിയ നിമിഷം പോലും വളരെ ദൈർഘ്യമുള്ളതായി ഫിലിപ്പിന് തോന്നി. രാവിലെ പകലിന്റെ വെളിച്ചം പൂർണ്ണമായി ഇനിയും തെളിഞ്ഞിരുന്നില്ല, ആ വീടിനുള്ളിലെ ഓരോരുത്തരുടെയും മനസ്സിൽ ചെറിയൊരു ഉണർവും ചെറിയൊരു ആശങ്കയും കൂടിയുണ്ടായിരുന്നു. സാറയും ജിനിയും ഇതിനകം തന്നെ റെഡി ആയി വന്നു. ലളിതമായ ഡ്രസ്സിൽ പോലും അവർക്ക് ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു. പക്ഷേ അന്നാമ്മയുടെ കണ്ണുകൾ എല്ലാം നോക്കിക്കൊണ്ടിരുന്നു, ബാഗ് എടുത്തോ, ഫോൺ ചാർജുണ്ടോ, മരുന്നൊക്കെ ഉണ്ടോ എന്നൊക്കെ.

manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
ninta writing style ill leych pokum
irunn vaican ahn thonnuney nirthathey
waiting for next part❣️
continue
Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe