ഫിലിപ്പ് ഒരു ദീർഘശ്വാസം വിട്ടു.
അവൻ സമ്മതിച്ചില്ല…പക്ഷേ എതിർക്കുകയും ചെയ്തില്ല.
കുറച്ച് കഴിഞ്ഞ്, റോഡ്സൈഡ് ഒരു ചെറിയ ചായക്കട കണ്ടു.
“ചേട്ടാ അവിടെ നിർത്താമോ?” ജിനി ചോദിച്ചു.
കാർ ഒന്ന് വശത്തേക്ക് നിർത്തി.
മഴയുടെ നനവിൽ ഒരു ചായക്കടയ്ക്ക് ഉള്ള സൗന്ദര്യം വേറെയായിരുന്നു.
ചൂട് ചായയുടെ മണവും, നനഞ്ഞ മണ്ണിന്റെ മണവും ചേർന്ന് ഒരു പഴയ ഓർമ്മ പോലെ തോന്നിച്ചു.
മൂന്നുപേരും ഇറങ്ങി.
“മൂന്ന് ചായ,” ജിനി പറഞ്ഞു.
ഫിലിപ്പ് കാറിനെ തിരിഞ്ഞ് ഒന്ന് നോക്കി.
അവന്റെ മുഖത്ത് ഇപ്പോഴും ആ ഡ്രൈവിംഗിന്റെ ഹാപ്പിനെസ്സ് ഉണ്ടായിരുന്നു.
ജിനി അത് കണ്ടു.
“ഇത്രക്ക് ഒക്കെ ഇഷ്ടമാണോ
കാറുകൾ?”
“ഇത് കാർ അല്ല മോളേ, ഫീലിംഗ് ആണ്.” ഫിലിപ്പ് പറഞ്ഞു.
സാറ ചെറുതായി ചിരിച്ചുകൊണ്ടു പറഞ്ഞു.
“അതെ…ചേട്ടന് ഇന്ന് കാറിനോടാണ് കൂടുതൽ ലവ്.”
ഫിലിപ്പ് അവളെ നോക്കി പറഞ്ഞു.
“ലവ് അല്ല കറുകളോട് respect.”
ജിനി ഉടൻ പറഞ്ഞു,
“അപ്പോ ഈ സാറയോടോ?”
അവിടെ ഒരു നിമിഷം നിശ്ശബ്ദത. രണ്ടാളും ഞെട്ടി.
സാറ ഫിലിപ്പിനെ നോക്കി നിന്നു.
ഫിലിപ്പ് ചെറുതായി ചിരിച്ചു.
“അത്…എന്താണ്..”
“ഓഹ്..”
ജിനി ചായ എടുത്ത് പറഞ്ഞു.
“ഇവിടെ എന്തോ something something നടക്കുന്നു…”
അവൾ ഒരുമിച്ചു രണ്ടുപേരെയും നോക്കി.
“നിങ്ങൾ രണ്ടുപേരും…ലവ്വിലാണോ?”
ആ ചോദ്യം നേരെ രണ്ടുപേരോടും.
സാറ ഒരു നിമിഷം മിണ്ടാതെ നിന്നു.
ഫിലിപ്പ് ചെറിയ പേടിയോടെ താഴേക്ക് നോക്കി.
ജിനി ചിരിച്ചില്ല.
ഈ തവണ അവൾ സീരിയസ് ആയിരുന്നു.

manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
ninta writing style ill leych pokum
irunn vaican ahn thonnuney nirthathey
waiting for next part❣️
continue
Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe