ദൂരങ്ങളിലേക്ക് 7🍃[പട്ടം] 40

 

“ഞങ്ങൾ പേടിച്ചാണ് പറയാത്തത്.”

ജിനി പതുക്കെ പറഞ്ഞു.

സാറ വീണ്ടും ഫോൺ എടുത്തു.

“അപ്പച്ചാ…പ്ലീസ്.. ദേഷ്യപ്പെടല്ലേ.”

അവളുടെ ശബ്ദം തകരുന്ന പോലെ.

“ഞങ്ങളെ നേരെത്തെ വരാൻ അനുവദിക്കില്ലെന്ന് കരുതി”

 

“സമ്മതിക്കില്ല. എന്തിനാ ഇങ്ങനൊക്കെ ചെയ്യുന്നത്”

ജോസഫ് നന്നായി ദേശ്യപ്പെടുന്നത് ഫിലിപ്പ് തൊട്ടപ്പുറത്തു നിന്ന് കേട്ടു നിന്നു.

 

അവിടെ വീണ്ടും നിശ്ശബ്ദത.

അന്നാമ്മയുടെ ശബ്ദം ഇടയിൽ വന്നു.

“സാറ..ഇങ്ങനെ ചെയ്യുന്നത് ശരിയാണോ മോളെ”

“അമ്മച്ചീ”

സാറയുടെ കണ്ണ് നിറഞ്ഞു.

“ഞങ്ങൾ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. പക്ഷേ വരാൻ നല്ലോണം ആഗ്രഹമുണ്ടായിരുന്നു.”

 

ജിനി അടുത്ത് നിന്നു അവളുടെ തോളിൽ കൈ വെച്ചു.

“ഞങ്ങൾ safe ആണ് അമ്മച്ചി”

ജിനി കൂടി പറഞ്ഞു.

 

“എന്റെ മക്കൾ safe ആന്നോ. ഇങ്ങോട്ട് വാ രണ്ടും. ശെരിയാക്കി തരുന്നുണ്ട്.”

 

 

ജോസഫിന്റെ ശ്വാസം ഫോണിൽ കേൾക്കാം.

അവന്റെ ദേഷ്യം അടങ്ങി.

 

“ഫിലിപ്പ് ഉണ്ടോ നിങ്ങളോടൊപ്പം?”

അവൻ ചോദിച്ചു.

“ഉണ്ട് അപ്പച്ചാ”

സാറ ഉടൻ പറഞ്ഞു.

 

“അവന് ഫോൺ കൊട്”

ഫിലിപ്പ് ഒരു നിമിഷം ഭയന്നു.

പിന്നെ ഫോൺ എടുത്തു.

“ചേട്ടാ.”

അവൻ ശാന്തമായി പറഞ്ഞു.

“നിനക്കറിയാമായിരുന്നോ ഇത്?”

ജോസഫിന്റെ ശബ്ദം ഗാഭീരത്തോടെ.

“ഇല്ല ചേട്ടാ”

ഫിലിപ്പ് സത്യമായി പറഞ്ഞു.

“ഇവിടെ എത്തിയതിന് ശേഷമാണ് ഇവർ പറഞ്ഞത്”

അവിടെ വീണ്ടും സൈലെൻസ്.

ഫിലിപ്പ് തുടർന്നു.

“ഞാൻ ശ്രേദ്ധിച്ചോളാം ഇവരെ.. ഇല്ലേൽ അങ്ങോട്ട് തിരിക്കാം”

അവൻ മറുപടി കൊടുത്തു.

ആ ഒരു വാക്ക്…

ജോസഫിന്റെ ദേഷ്യം ഒന്ന് താഴ്ന്നു.

The Author

Pattam

3 Comments

Add a Comment
  1. manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
    ninta writing style ill leych pokum
    irunn vaican ahn thonnuney nirthathey
    waiting for next part❣️

  2. Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe

Leave a Reply

Your email address will not be published. Required fields are marked *