ദൂരങ്ങളിലേക്ക് 7🍃[പട്ടം] 40

ഫിലിപ്പ് ഒന്നും പറഞ്ഞില്ല.

പക്ഷേ അവന്റെ കണ്ണ് സാറയിലേക്ക് പോയി.

 

ആ ചെറിയ നിമിഷം.

ജിനി എല്ലാം മനസ്സിലാക്കി.

“Okay, understood”

അവൾ ചിരിച്ചു.

ഭക്ഷണം കഴിച്ചു തീർന്നപ്പോൾ, ഒരു complete satisfaction.

പുറത്ത് ഇറങ്ങിയപ്പോൾ കാറ്റിൽ  ബിരിയാണിയുടെ മണം.

“ഇവിടേക്ക് വീണ്ടും വരണം,”

സാറ പറഞ്ഞു.

 

ശെരിക്കും വരണം.

ജിനി പറഞ്ഞു.

ഫിലിപ്പ് കാർ അൺലോക്ക് ചെയ്തു.

അവർ കയറി.

കാർ വീണ്ടും മുന്നോട്ട് നീങ്ങി.

കോഴിക്കോട് നഗരത്തിന്റെ വെളിച്ചങ്ങൾ അവരുടെ മുന്നിലേക്ക് തുറന്നു. വൈവിധ്യമാർന്ന ഓരോന്നും രുചിച്ചു കൊണ്ടും ബീച്ചിലെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ടും നേരം തള്ളി നീക്കി.

 

 

അപ്പോഴാണ് സാറ പതുക്കെ മുന്നോട്ട് ചായ്ഞ്ഞ് പറഞ്ഞു.

“ഫിലിപ്പേ… ഒരു കാര്യം ചെയ്യണം.”

അവൻ സ്റ്റിയറിംഗിൽ നിന്ന് കണ്ണ് മാറ്റാതെ ചോദിച്ചു “എന്താണ്?”

“നാളത്തെ കല്യാണത്തിന്… നിനക്കൊരു ഡ്രസ് എടുക്കണം.”

ഫിലിപ്പ് ഒന്ന് ചിരിച്ചു.

“എനിക്ക് ഉള്ളത് മതി സാറേ… വേറെ വേണ്ട.”

ജിനി ഉടനെ തിരിഞ്ഞു.

“ഓഹോ, എനിക്ക് ഉള്ളത് മതി സാറാ!, ചുമ്മാ ക്ലാസിക് ഡയലോഗ് അടിക്കല്ലേ! നീയിപ്പോ ഞങ്ങളെ ഫാമിലിയാണ്. അത് മറക്കേണ്ട.”

അവൾ ചിരിച്ചു. കൂടെ സാറയും.

“കല്യാണത്തിന് പോകുമ്പോൾ ഇത്രയും ലളിതമായാണോ?”

സാറ അല്പം സീരിയസായി പറഞ്ഞു

“ഇത് വെറും dress അല്ല, നമ്മളാവണം center of attraction.”

ഫിലിപ്പ് ഒരു നിമിഷം അവളെ നോക്കി. “നിനക്കിഷ്ടമുള്ള പോലെ എടുക്കാം… പക്ഷേ സിമ്പിൾ ആയിരിക്കണം,”

അവൻ ഒടുവിൽ പറഞ്ഞു.

“Deal!” ജിനി കൈയടിച്ചു.

The Author

Pattam

3 Comments

Add a Comment
  1. manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
    ninta writing style ill leych pokum
    irunn vaican ahn thonnuney nirthathey
    waiting for next part❣️

  2. Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe

Leave a Reply

Your email address will not be published. Required fields are marked *