കാർ ഒരു ടെക്സ്റ്റൈൽ ഷോപ്പിന്റെ മുന്നിൽ നിർത്തി.
അകത്ത് കയറുമ്പോൾ തന്നെ ഒരു തണുത്ത എയർകണ്ടീഷൻ കാറ്റ് മൂവരെയും തഴുകി. ലൈറ്റുകൾ, നിറങ്ങൾ, neatly arrange ചെയ്ത ഷർട്ടുകളും പാന്റുകളും. എല്ലാം ഒരു ചെറിയ ലോകം പോലെ.
“മെൻസ് സെക്ഷൻ എവിടെയാണ്?” ജിനി ഒരു സ്റ്റാഫിനോട് ചോദിച്ചു.
അവരെ മുകളിലെ ഫ്ലോറിലേക്ക് കൊണ്ടുപോയി. സാറ ഷെൽഫുകൾക്കിടയിൽ പതുക്കെ നടന്നു. ഓരോ ഷർട്ടും അവൾ ശ്രദ്ധിച്ചു നോക്കി. നിറങ്ങൾ, ഡിസൈൻ, ഫാബ്രിക്. ഒന്നും അവൾ എളുപ്പത്തിൽ തിരഞ്ഞെടുക്കുന്നില്ല.
ഫിലിപ്പ് ഒന്ന് പിന്നിൽ നിന്നു. “ഇത്ര analysis വേണോ ഒരു ഷർട്ടിന്?” അവൻ ചിരിച്ചു.
“നിനക്ക് വേണ്ടതല്ലേ… അതുകൊണ്ട് വേണം,” സാറ മറുപടി നൽകി.
അവൾ ഒരു ഷർട്ട് എടുത്തു. ഇളം മഞ്ഞ നിറം, അതിൽ ചെറിയ പച്ച ചെക്ക് ഡിസൈൻ.
“ഇത് എങ്ങനെയുണ്ട്?” അവൾ ചോദിച്ചു.
ജിനി അടുത്ത് വന്നു നോക്കി. “ഇത് Perfect, ഇത് ചേട്ടന് സൂപ്പറായി മാച്ച് ചെയ്യും.”
സാറ അത് ഫിലിപ്പിന്റെ മുന്നിലേക്ക് പിടിച്ചു. “Try ചെയ്യൂ.”
ഫിലിപ്പ് ഒന്ന് മടിച്ചു. “ഇവിടെന്നോ?”
“അതെ, ട്രയൽ റൂം ഉണ്ടല്ലോ,” ജിനി പറഞ്ഞു.
അവൻ ഷർട്ട് എടുത്ത് ട്രയൽ റൂമിലേക്ക് നടന്നു.
സാറ പുറത്തു നിന്നു. അവളുടെ കണ്ണുകളിൽ ചെറിയൊരു ആവേശം. ജിനി അത് ശ്രദ്ധിച്ചു.
“നീ ഒരുപാട് interested ആണല്ലോ…” അവൾ കുസൃതിയോടെ പറഞ്ഞു.
സാറ ചെറുതായി ചിരിച്ചു. “അവൻ നല്ലതായി കാണണം… അത്ര മാത്രം.”
“എന്നാൽ ഞാനും കൂടെ നല്ലതായാലോ”. ജിനി ചോദിച്ചു.
‘നീയിപ്പോൾ ഒരുപാട് നല്ലതായാൽ നമ്മുടെ ബഡ്ജറ്റ് ഉയരും” സാറ ചിരിച്ചു കൊണ്ടു തമാശയായി പറഞ്ഞു.

manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
ninta writing style ill leych pokum
irunn vaican ahn thonnuney nirthathey
waiting for next part❣️
continue
Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe