“മ്മ്…നോക്കിക്കോണം.”
ജോസഫ് പറഞ്ഞു.
“പെൺകുട്ടികൾ ആണ്. രണ്ടിനേം ശ്രേദ്ധിച്ചോണം.”
അന്നാമ്മ ഫോൺ എടുത്തു.
“സാറ”
“മ്മ് അമ്മച്ചീ”
“നല്ലോണം ദേഷ്യം ഉണ്ട് പക്ഷേ..ഇനി പറഞ്ഞിട്ട് എന്ത് പ്രയോജനം”
അവളുടെ ശബ്ദം സോഫ്റ്റ് ആയി.
“ശ്രദ്ധയോടെ ഇരിക്കണം”
സാറ കണ്ണ് അടച്ചു.
ഒരു വലിയ ആശ്വാസം.
“ശരി അമ്മച്ചീ”
“എവിടെയെങ്കിലും പോകുമ്പോൾ ഫിലിപ്പിനോട് പറഞ്ഞ് പോണം… ഫോൺ എടുക്കണം”
അന്നാമ്മ വീണ്ടും പറഞ്ഞു.
“ശരി”
കോൾ cut ആയപ്പോൾ മൂന്നുപേരും കുറച്ച് നിമിഷം ഒന്നും പറഞ്ഞില്ല.
ജിനി ആദ്യം ശ്വാസം വിട്ടു.
“ഞാൻ literally മരിച്ചുപോയി എന്ന് തോന്നി”
അവൾ പറഞ്ഞു.
സാറ ഒന്ന് ചിരിച്ചു..കണ്ണുനീർ തുടച്ചു.
“അപ്പച്ചൻ ദേഷ്യപ്പെട്ടാൽ, നല്ലോണം പേടിയുണ്ടല്ലേ രണ്ടിനും”
ഫിലിപ്പ് അവരെ നോക്കി ചോദിച്ചു.
“ഇത് അവസാനത്തെ പറ്റിക്കൽ ആയിരിക്കണം”
അവൻ പറഞ്ഞു.
സാറ അവനെ നോക്കി.
“മ്മ്”
അവൾ ഒന്ന് മൂളി.
പിന്നെ ചെറിയൊരു ചിരി.
“പക്ഷേ, ക്യാൻസൽ ആകാത്തത് ഭാഗ്യം”
ജിനി ഉടൻ പറഞ്ഞു.
“അതെ,”
അവിടെ മൂന്നുപേരും ചിരിച്ചു.
ആ ടെൻഷൻ പതുക്കെ അലിഞ്ഞു പോയി.
ചേട്ടാ… വിശക്കുന്നുണ്ട്. വല്ലതും കഴിച്ചാലോ?.”
ജിനിയായിരുന്നു പറഞ്ഞത്.
“നല്ല ഫുഡ് സ്പോട്ടിലേക്ക് പോ. കോഴിക്കോട് വന്നിട്ട് മോശം ഫുഡ് കഴിച്ചാൽ ഞാൻ വീട്ടിൽ പറഞ്ഞ് കളയും.” അവളുടെ ശബ്ദത്തിൽ ഒരു കുട്ടിത്തം ഉണ്ടായിരുന്നു. കൂടെ സത്യസന്ധമായ വിശപ്പും.
ഫിലിപ്പ് സ്റ്റിയറിംഗിൽ നിന്ന് ഒരു നിമിഷം കൈ നീക്കി വാച്ച് നോക്കി.
“അപ്പോ ആദ്യം ഫുഡ് ബാക്കിയെല്ലാം പിന്നെ,”

manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
ninta writing style ill leych pokum
irunn vaican ahn thonnuney nirthathey
waiting for next part❣️
continue
Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe