“മൂന്ന് ബിരിയാണി,”
ഫിലിപ്പ് പറഞ്ഞു.
കുറച്ച് നിമിഷങ്ങൾക്കകം…
ചൂടോടെ ബിരിയാണി അവരുടെ മുന്നിൽ വന്നു. കൂടെ അച്ചാർ, തേങ്ങ ചമ്മന്തി, ഉള്ളി സലാഡ്. ആ steam, ആ aroma, മൂവരും ഒരു നിമിഷം ഒന്നും പറഞ്ഞില്ല.
ജിനി ആദ്യം തന്നെ ഒരു കൈപ്പിടി എടുത്തു. വാഴയിലേക്കിട്ടു, അവളുടെ കണ്ണുകളിൽ അതിന്റെ സ്വാദ് അറിയാമായിരുന്നു..
“ഇത് സൂപ്പർ, seriously സാറാ.”
അവൾ വാക്കുകൾ കണ്ടെത്താൻ ശ്രമിച്ചു.
ഫിലിപ്പ് ചിരിച്ചു കൊണ്ട് ടേസ്റ്റ് ചെയ്തു.
ഒരു നിമിഷം അവൻ നിശ്ശബ്ദമായി.
പിന്നെ പറഞ്ഞു.
“ഇത് വേറെ level ആണ്”
സാറ പതുക്കെ കഴിച്ചു.
അവൾ കണ്ണ് അടച്ചു.
“ഇതാണ് ശെരിയായ ബിരിയാണി”
അവൾ പറഞ്ഞു.
“Simple but perfect.”
ആ നിമിഷം, മൂന്നുപേർക്കും ഒരേ തോന്നൽ.
കോഴിക്കോട് ഭക്ഷണത്തിന്റെ നഗരമാണെന്ന്.
“സീരിയസായി പറഞ്ഞാൽ”
ഫിലിപ്പ് പറഞ്ഞു.
“ഇവിടത്തെ ഫുഡ് culture തന്നെ വേറെ, അല്ലേ?”
“അതെ”
സാറ പറഞ്ഞു.
“ഇവിടെയൊക്കെ ആളുകൾ ചുമ്മാ കഴിക്കുന്ന ഭക്ഷണം പോലും അന്ന്യായ സ്വാദാണ്.’
ജിനി വീണ്ടും ഒരുപിടി എടുത്തു കഴിച്ചു.
“ഞാൻ ഇവിടെ settle ആകും മിക്ക്യവാറും”
അവൾ പ്രഖ്യാപിച്ചു.
“നാളെ രാവിലെ തന്നെ പെട്ടിയും എടുത്ത് പോരെ”
ഫിലിപ്പ് തമാശയായി പറഞ്ഞു.
“നിനക്ക് എന്താ തോന്നുന്നത്?”
സാറ അവനെ നോക്കി ചോദിച്ചു.
“എന്ത്?”
“ഈ wedding ട്രിപ്പ്”
ഫിലിപ്പ് ഒരു നിമിഷം ചിന്തിച്ചു.
“ഇത് ഞാൻ കരുതിയത് പോലെയല്ല. നിങ്ങളുടെ കൂടെ ശെരിക്കും നല്ല രസമൊക്കെയുണ്ട്.”
അവൻ പറഞ്ഞു.
സാറ ചെറുതായി ചിരിച്ചു.
ജിനി ഉടൻ പറഞ്ഞു.
“ഫുഡ് കാരണം ആണോ… അല്ലെങ്കിൽ കമ്പനി കാരണം?”

manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
ninta writing style ill leych pokum
irunn vaican ahn thonnuney nirthathey
waiting for next part❣️
continue
Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe