റൂമുകളുടെ മുന്നിൽ എത്തിയപ്പോൾ
“Good night guys”
ഫിലിപ്പ് പറഞ്ഞു.
“Good night ചേട്ടാ”
ജിനി ചിരിച്ചു.
സാറ ഒന്ന് നോക്കി. ചെറിയൊരു പുഞ്ചിരി. റൂമിലേക്ക് കയറിയതു മാത്രം, ജിനി ബെഡിലേക്ക് വീണു.
“അയ്യോ, finally!”
സാറ ബാഗ് ഒന്ന് വച്ചിട്ട് ജനലരികിൽ പോയി നിന്നു. പുറത്തേക്ക് നോക്കി നിന്നു.
“ജിനീ”
സാറ വിളിച്ചു.
“മ്മ്?”
“ഒരു കാര്യം ചോദിക്കെട്ടെ?”
“ചോദിക്ക്”
ഇന്ന് ഞാൻ ഫിലിപ്പിന്റെ റൂമിൽ പോയി അവനോടൊപ്പം ഉറങ്ങട്ടേ?”
ഒരു നിമിഷം സാറ freeze ആയി. പിന്നെ ഉടനെ ചിരിച്ചു.
“പോ…പോയി ഉറങ്ങിക്കോ… ഞാനെന്തിന് സ്വർഗ്ഗത്തിലെ കാട്ടുറുമ്പാവണം.”
അവൾ തമാശയായി പറഞ്ഞു.
ജിനി ഉടനെ എഴുന്നേറ്റ് ഇരുന്നു. “അയ്യടി മോളേ, ഇതാണ് നിന്റെ മനസ്സിലിപ്പ്!”
അവൾ dramatic ആയി പറഞ്ഞു.
“അമ്മച്ചിയോട് പറയുന്നുണ്ട് നാളെ തന്നെ!”
സാറക്ക് ചിരി പിടിച്ചു നിൽക്കാനായില്ല.
“പോയി പറഞ്ഞോളൂ, ആദ്യം നീ തന്നെ explain ചെയ്യണം,”
അവൾ പറഞ്ഞു.
“അയ്യോ വേണ്ടേ”
ജിനി ചിരിച്ചു കൊണ്ട് വീണ്ടും ബെഡിൽ വീണു.
മുറിയിൽ ചിരി നിറഞ്ഞു.
കുറച്ചു നിമിഷങ്ങൾക്കകം ആ ചിരി പതുക്കെ ഉറക്കിലേക്ക്..
സാറയും വന്നു കിടന്നു.
“ഞാൻ ഉറങ്ങുന്നു”
ജിനി പറഞ്ഞു.
സാറ ഒന്നും പറഞ്ഞില്ല..
കുറച്ച് സമയം കഴിഞ്ഞ്.
അവൾ പതുക്കെ എഴുന്നേറ്റു.
കുളിച്ചു ഫ്രഷ് ആയി.
വസ്ത്രം മാറി കിടക്കാൻ നിന്നു. അവൾക്ക് ഉറക്കം വന്നില്ല. മനസ്സിൽ ഫിലിപ്പിന്റെ മുഖം. അവൾ എഴുന്നേറ്റു വാതിലിലേക്ക് നടന്നു. വാതിൽ തുറന്ന് പുറത്തേക്ക് നോക്കി. കോറിഡോറിൽ ആരുമില്ല. അവൾ പതുക്കെ ഫിലിപ്പിന്റെ റൂമിന്റെ മുന്നിലേക്ക് നടന്നു.

manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
ninta writing style ill leych pokum
irunn vaican ahn thonnuney nirthathey
waiting for next part❣️
continue
Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe