അശ്വിൻ : മതി… ഇപ്പോൾ ഈ ധൈര്യം നിനക്ക് എവിടുന്നാ വന്നെ… ഞാൻ ഒന്നും ചെയ്യില്ല എന്ന് അറിയാവുന്നത് കൊണ്ടല്ലേ…
ഇനി റേപ്പ് തേങ്ങ എന്നൊന്നും പറഞ്ഞേക്കരുത്… സോറി പോരെ…
നീതു : എന്തിന് എന്നെ പീഡിപ്പിച്ചതിനോ…
അശ്വിൻ : നീ വീണ്ടും…രാവിലെ പറഞ്ഞില്ലേ ചതിക്കാൻ നോക്കിയതിനു സോറി പറയാൻ അതാ… പിന്നെ ആ മാല..
നീതു : നിന്റെ സോറിയും മാലയും രണ്ടും നീ തന്നെ വച്ചോ…എനിക്ക് വേണ്ട…
ഇത് കേട്ട അശ്വിൻ അല്പനേരം അവളെ തന്നെ നോക്കി
നീതു : എന്താ നോക്കുന്നെ… ഇനി എങ്ങനെ ദ്രോഹിക്കാം എന്നാണോ…. എന്താണെങ്കിലും ചെയ്തോ നിന്നു തരാം… ഇന്ന് കൂടിയല്ലേ ഉള്ളു.. പിന്നെ നിന്നെ കാണണ്ടല്ലോ… തിരിച്ചു പോകുമ്പോൾ മൂന്നു നാല് സോപ്പുകൂടി വാങ്ങിയിട്ട് പോകണം തേച്ച് കുളിക്കാൻ എങ്കിലെ നീ തൊട്ടതിന്റെ വൃത്തികേട് എന്റെ ദേഹത്ത് നിന്ന് പോകു…
ഇതൊക്കെ കണ്ട് അശ്വിൻ ഒന്നും മിണ്ടാതെ അല്പനേരം ഇരുന്നു… നീതു പതിയെ ബെഡിലേക്ക് കിടന്നു…
പെട്ടെന്നാണ് അശ്വിന്റെ കരച്ചിൽ ശബ്ദം അവളുടെ ചെവിയിലേക്ക് എത്തിയത് നീതു വേഗം എഴുനേറ്റുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി.. അവനപ്പോൾ കരയുകയായിരുന്നു…
നീതു : നീ എന്താ കാണിക്കുന്നേ ങ്ങേ…
അശ്വിൻ വേഗം കണ്ണ് തുടച്ചു.. എന്നാൽ അവന് കരച്ചിൽ നിർത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല…
നീതു : ഞാൻ ഓരോന്ന് പറഞ്ഞപ്പോൾ വേദനിച്ചു അല്ലേ… എനിക്കും അങ്ങനെ തന്നെയാ… എന്നെ എന്തൊക്കെയാ വിളിച്ചെ… എനിക്ക് നോവത്തില്ലേ…

nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.
i am waiting for aayiram kannummayi😔.