അന്നേ ദിവസം ഉച്ചക്കും നീതു ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല… ഇരുവരും പരസ്പരം മിണ്ടാതെ ഹാളിൽ
അശ്വിൻ : ടി ഫുഡ് എടുത്ത് കഴിക്കാൻ നോക്ക്…
നീതു : എനിക്ക് വേണ്ട… നീ തന്നെ എടുത്ത് മുണുങ്ങിക്കോ…
പെട്ടെന്നാണ് നീതുവിന്റെ ഫോൺ റിങ്ങ് ചെയ്തത്
അശ്വിൻ : ആരാടി ഈ സമയത്ത് വേറെ ഏതെങ്കിലും കാമുകമ്മാർ ഉണ്ടോ..
നീതു : 😡 …മിണ്ടാതെ ഇരിക്ക്… വീട്ടിൽ നിന്നാ
അശ്വിൻ : സ്‌പീക്കറിൽ ഇട്
ഇത് കേട്ട നീതു അശ്വിനെ നോക്കി
അശ്വിൻ : ഇടാൻ 😡
നീതു ഫോൺ സ്‌പീക്കറിൽ ഇട്ടു
നീതു : ഹലോ… അമ്മേ…
“നീ ഇപ്പോൾ എവിടെയാ നീതു ”
നീതു : ഞാൻ… ഞാൻ ഹോസ്റ്റലിൽ.. വേറെ എങ്ങു പോകാനാ…
“നീ ഇങ്ങോട്ട് എപ്പോഴാ വരുന്നെ ”
നീതു : ക്ലാസ്സ് ഉള്ളത് കൊണ്ടാ അമ്മേ
” അവളുടെ ഒരു ക്ലാസ്സ്… എടി ഞാൻ പറഞ്ഞ കാര്യം എന്തായി നല്ല ചെറുക്കനാ ”
നീതു : അമ്മേ….
“എതിര് ഒന്നും പറയരുത് നീതു അവർക്ക് ഒന്നും വേണ്ട എന്നാ പറയുന്നെ… നിന്നെ നന്നായി നോക്കികൊള്ളും ചെറുക്കൻ സ്വന്തം ടാക്സി കാറാ ഓടിക്കുന്നെ… നമ്മുടെ കയ്യിൽ ഒന്നും ഇല്ലാന്ന് നിനക്ക് അറിയാലോ…”
ഇത് കേട്ട നീതു പതിയെ അശ്വിനെ നോക്കി ശേഷം വീണ്ടും അമ്മയോട് സംസാരിക്കാൻ തുടങ്ങി
നീതു : എനിക്ക് സമ്മതമാ അമ്മേ… ഞാൻ നാളെ അങ്ങോട്ടേക്ക് വരാം… അമ്മ പറഞ്ഞത് പോലെ ഈ പഠിപ്പൊക്കെ നിർത്താം
“സത്യമാണോ നീ ഈ പറയുന്നെ “

nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.
i am waiting for aayiram kannummayi😔.