ടാപ്പ് തുറന്നു പാത്രങ്ങളൊക്കെ കഴുകി കമിഴ്ത്തി വച്ച ശേഷം ഞാൻ അടുക്കളയിലേക്ക് കയറി….!
ഇന്റക്ഷൻ ഓൺ ചെയ്‌ത് ചായയ്ക്ക് വെള്ളം വച്ചശേഷം ഹാളിലേക്ക് ചെന്നു….!
മേമയെ കണ്ടില്ല… ചിലപ്പോ മുകളിലാവും.. ചായ കൊടുത്തിട്ട് പോയി നോക്കാം….!
അമ്മച്ചൻ പണി തുടങ്ങിയിരുന്നു. അമ്മമ്മ അടുത്തിരിപ്പുണ്ട്. മൂപ്പത്തിക്കു എണ്ണപ്പലഹാരം അത്ര പഥ്യമല്ലെന്ന് തോന്നുന്നു….!
“അമ്മമ്മയ്ക്ക് ചായയ്ക്ക് എന്താ വേണ്ടേ…?”
അവർ എന്നെ നോക്കി ചിരിച്ചു….!
പറഞ്ഞപോലെ അത് മറന്നു….!
ഞാൻ പഴം പൊരി എടുത്തു കാണിച്ചു….!
“വെണ്ട.അവിലുണ്ടാവും അത് മതി.”..!!
അമ്മയ്ക്ക് സംഗതി മനസ്സിലായി പെട്ടെന്ന് തന്നെ പ്രതികരിച്ചു…..!
ഭാഗ്യം…തൊണ്ട റസ്റ്റ് ഇൻ പീസ്..!
അഞ്ചു മിനിറ്റിൽ രണ്ടു പേർക്കും ചായ കൊടുത്തു. ഐ മീൻ.. ചായയാണെന്നു തോന്നുന്ന ഒരു വെള്ളം…!
രണ്ടു പേരുടെയും മുഖത്ത് അത്ര തെളിച്ചമില്ല….!
എന്ത് പറ്റി അമ്മമ്മേ..കൂടുതൽ നന്നായിപ്പോയോ..എന്ന് ചോദിക്കാൻ നിന്നില്ല . അവർ മറുത്തു പറഞ്ഞാലോ…!
ഒരു കൈപ്പാട്ടയിൽ ചായയും ഗ്ലാസ്സുമെടുത്ത് മുകളിലേക്ക് ചെന്നു….!
വാതിൽ ചാരിയിരിക്കുകയാണ്. തള്ളി അകത്തു കടന്നു നോക്കിയപ്പോൾ കളം കാലി….!
ഇയെവിടെപ്പോയി. താഴെയുമില്ലല്ലോ…..!
