മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI] 33

ഇപ്പോൾ?

ഇത്രയും ദിവസങ്ങൾക്ക് ശേഷം?

അവൻ ഒന്ന് മടിച്ചു.

പിന്നെ, ഒരു വലിയ മെസ്സേജ് ഒന്നും ടൈപ്പ് ചെയ്യാൻ അവന്റെ മനസ് അനുവദിച്ചില്ല….

ആ ഫോട്ടോയ്ക്ക് താഴെ ഒരു ചെറിയ ഹാർട്ട് റിയാക്ഷൻ  മാത്രം നൽകി.

 

❤️

 

അത് അയച്ചതോടെ അവൻ ഫോൺ സ്ക്രീനിലേക്കു കുറച്ച് നിമിഷം നോക്കി നിന്നു.

 

ഒരു സാധാരണ റിയാക്ഷൻ മാത്രം.

എന്നാൽ എന്തോ…
അത് സാധാരണയായി തോന്നിയില്ല.

 

മനു ഫോൺ പതുക്കെ മേശപ്പുറത്ത് വച്ചു.

 

പക്ഷേ മനുവിന്റെ ഉള്ളിൽ,

ലക്ഷ്മിയുടെ തീക്ഷണമായ നോട്ടവും…
എയ്ഞ്ചലിന്റെ മൃദുവായ ചിരിയും…

രണ്ട് വ്യത്യസ്ത ലോകങ്ങളായി അവനെ ചുറ്റി നിൽക്കുകയായിരുന്നു.

 

അവൻ കണ്ണുകൾ അടച്ചു ഒരു നിമിഷം ഇരുന്നു.

 

മെഹർ പറഞ്ഞ വാക്കുകൾ വീണ്ടും മനസ്സിലേക്ക് വന്നു.

 

“നീ ഓരോ നോട്ടത്തെയും കുറ്റമായി കാണുന്നത് നിർത്തണം…”

 

പക്ഷേ ഇപ്പോൾ മനുവിന് തോന്നിയത് മറ്റൊന്നായിരുന്നു.

 

ചില നോട്ടങ്ങൾ കുറ്റമല്ലായിരിക്കാം…
പക്ഷേ അവയ്ക്ക് പിന്നാലെ വരുന്ന ചിന്തകളാണ്
ഒരാളെ അപകടത്തിലേക്ക് വലിക്കുന്നത്.

 

ഉച്ച കഴിഞ്ഞതോടെ മെഹർ സ്റ്റാഫ് റൂമിൽ എത്തി, എന്നാൽ മറ്റു അധ്യാപകർ ഉണ്ടായിരുന്നത് കൊണ്ട് തന്നെ  അന്നത്തെ ദിവസം മനുവിനും മെഹറിനും മറ്റൊന്നും സംസാരിക്കാൻ സാധിച്ചില്ല..

——————————————

 

ചെറിയൊരു വിഷമത്തോടെയാണ് എയ്ഞ്ചൽ വീട്ടിൽ എത്തിയത്.

മനു സാർ ലക്ഷ്മിയോട് അങ്ങനെ പറഞ്ഞത്…

അവളുടെ ഫോട്ടോ കണ്ടത്…

അതിനെ  കുറിച്ച് ചിരിച്ചുകൊണ്ട് സംസാരിച്ചത്…

The Author

Sami

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *