മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI] 33

 

എയ്ഞ്ചൽ തലകുനിച്ചു.

 

“അതെ… അത് ശരിയാണ് ആണ്.” ഇത് നല്ലൊരു പോസിറ്റീവ് സൈൻ ആണ്……

 

എയ്ഞ്ചലിന്റെ ഉള്ളിൽ ചെറിയൊരു നീറ്റൽ…….

മനു സാർ തന്റെ മാർക്ക് നെ കുറിച്ച് സംസാരിച്ചു.
അവൾക്ക് അത് സന്തോഷം തന്നെയായിരുന്നു.

പക്ഷേ ഇപ്പോൾ ലക്ഷ്മിയുടെ സന്തോഷം കണ്ടപ്പോൾ, ആ സന്തോഷം എവിടെയോ ചെറുതായി മങ്ങി.

 

സാർ എന്നോടും സംസാരിച്ചു… പക്ഷേ അവൾക്ക് കിട്ടിയത് വേറെയായിരുന്നു…
എയ്ഞ്ചൽ മനസ്സിൽ പറഞ്ഞു.

 

“എന്താ എയ്ഞ്ചൽ , നീ സൈലന്റ് ആണല്ലോ?” ആർദ്ര ചോദിച്ചു.

 

എയ്ഞ്ചൽ ഉടൻ ചിരിച്ചു.
“ഒന്നുമില്ല. ഞാൻ ആലോചിക്കുക ആയിരുന്നു.”

 

എന്ത് ? ലക്ഷ്മി ചോദിച്ചു..

 

മെഹർ മിസ് ഉം സാറും അവിടെ നിന്നിരുന്നതിനെ കുറിച്ച്…. ആ സമയത്ത്,…. അത്രയും നേരത്തേ….

എയ്ഞ്ചൽ പറഞ്ഞു നിർത്തി

 

അത് സാർ പറഞ്ഞില്ലേ….. സ്റ്റാഫ് റൂം തുറന്നിട്ടുണ്ടായില്ലെന്ന്…. ലക്ഷ്മി പറഞ്ഞു

 

അത് ഓക്കേ..

അവർ ഇവിടെ അടുത്തല്ലേ താമസം…… എന്നിട് എന്തിന് ഇത്ര നേരത്തേ വരണം ? എയ്ഞ്ചൽ അടുത്ത സംശയം ചോദിച്ചു

 

അതിനൊരു ഉത്തരം ലക്ഷ്മിക്ക് ഉണ്ടായില്ല…

 

പക്ഷേ കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം ലക്ഷ്മി ഒന്ന് ചിരിച്ചു.

“നീ എല്ലാം ഇൻവെസ്റ്റിഗേഷൻ  പോലെ കാണണ്ട

“എന്തായാലും…” അവൾ പതുക്കെ പറഞ്ഞു.
“ഇന്ന് സാർ എന്നെ അവോയ്ഡ് ചെയ്തില്ല. അതു മതി.”

 

ആ വാക്കുകൾ കേട്ടപ്പോൾ എയ്ഞ്ചലിന്റെ മുഖത്ത് ഒരു നിമിഷം ചെറിയൊരു നിഴൽ കടന്നുപോയി.
അവൾ അത് ഉടൻ മറച്ചു. എന്നിട്ട് അടുത്ത ചോദ്യം ചോദിച്ചു

The Author

Sami

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *