വീട് വിട്ടിറങ്ങിയതോടെ തണുത്ത കാറ്റ് മുഖത്ത് തട്ടി.
പക്ഷേ അവളുടെ മനസ്സ് തണുത്തില്ല.
രാത്രി പതിയെ ഉണർന്ന് തുടങ്ങുകയായിരുന്നു.
വഴികളിൽ ലൈറ്റുകൾ തെളിഞ്ഞു.
കടകളുടെ മുന്നിൽ ആളുകൾ.
ഇടയ്ക്ക് പോകുന്ന വാഹനങ്ങളുടെ വെളിച്ചം.
മനുവിന്റെ വീട്ടിലേക്ക് കുറച്ച് ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു.
പക്ഷേ ആ കുറച്ച് ദൂരം പോലും അന്ന് അവൾക്ക് വളരെ നീണ്ടതായി തോന്നി.
“അവൻ എന്നോട് ദേഷ്യമായിരിക്കുമോ…”
“ഇനി സംസാരിക്കില്ല എന്ന് തീരുമാനിച്ചിട്ടുണ്ടാവുമോ…”
“ഞാൻ എന്തിനാണ് അങ്ങനെ പറഞ്ഞത്…”
ഓരോ ചിന്തയും അവളെ കൂടുതൽ അസ്വസ്ഥയാക്കി.
അവസാനം മനുവിന്റെ വാടകവീട്ടിന് മുന്നിൽ അവൾ എത്തി.
സ്കൂട്ടർ ഒന്ന് വശത്താക്കി നിർത്തി.
എഞ്ചിൻ ഓഫ് ചെയ്തതോടെ ചുറ്റും ഒരു നിശ്ശബ്ദത പടർന്നു.
ആ നിമിഷം മാത്രമാണ് അവൾക്ക് ഓർമ്മ വന്നത്
ഇങ്ങനെ ഇവിടെ വരുന്നത് എത്ര വലിയ അപകടമാണെന്ന്.
ആരെങ്കിലും കണ്ടാൽ…
സ്കൂളിൽ നിന്ന് ആരെങ്കിലും അറിഞ്ഞാൽ…
ഒന്നും വിശദീകരിക്കാൻ പറ്റില്ല.
പക്ഷേ അടുത്ത നിമിഷം തന്നെ അവൾ ആ ചിന്ത മാറ്റി.
ഇപ്പോൾ അവൾക്ക് ഭയത്തേക്കാൾ വലുത് മനുവിന്റെ വേദനയായിരുന്നു.
അവൾ വാതിലിനരികിലേക്ക് നടന്നു.
ബെൽ അമർത്തി.
അവളുടെ ഹൃദയം വേഗത്തിൽ മിടിച്ചു.
വീണ്ടും ബെൽ അമർത്താൻ പോകുമ്പോൾ, അകത്ത് നിന്ന് ശബ്ദം കേട്ടു.
വാതിൽ പതുക്കെ തുറന്നു.
മനു.
അവൻ അവളെ കണ്ടപ്പോൾ ഒരു നിമിഷം നിശ്ചലമായി നിന്നു.
