“അത് കേട്ട് മെഹറിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി,…..
അവൾക്ക് മറുപടി പറയാൻ സാധിച്ചില്ല……
ഫോണിന്റെ ഇരു തലയ്ക്കലും മൗനം മാത്രം……
“ഗുഡ് നൈറ്റ് പറയട്ടെ?” അവൻ ചോദിച്ചു.
“ദേഷ്യം ആണോ മനു ?”
മനു അതിന് മറുപടി പറഞ്ഞില്ല….
ഗുഡ് നൈറ്റ്…… കുറച്ചു നേരം കഴിഞ്ഞ് അവൻ പറഞ്ഞു.
മെഹറിന്റെ കണ്ണുകൾ നിറഞ്ഞു.
കാൾ മനു അവസാനിപ്പിച്ചു.
മെഹർ ഫോൺ കയ്യിൽ പിടിച്ച് കുറച്ച് നേരം അങ്ങനെ തന്നെ ഇരുന്നു.
അവൾ എടുത്ത തീരുമാനം ശരിയാണോ തെറ്റാണോ എന്ന് അവൾക്കറിയില്ലായിരുന്നു.
ഫോൺ കട്ട് ആയതിന് ശേഷമാണ് മെഹർ ശരിക്കും സ്വബോധത്തിലേക്ക് വന്നത്.
കുറച്ച് നേരം അവൾ ഫോൺ കൈയിൽ പിടിച്ചുതന്നെ ഇരുന്നു.
അതിൽനിന്ന് മനുവിന്റെ ശബ്ദം കേൾക്കുന്നത് പോലെ അവൾക്ക് തോന്നി.
“ഞാൻ… എന്തെല്ലാമാണ് പറഞ്ഞത്…”
അവൾ പതുക്കെ സ്വയം ചോദിച്ചു.
അതെല്ലാം അവൾ മനസ്സിൽ പല ദിവസങ്ങളായി ചിന്തിച്ച കാര്യങ്ങളായിരുന്നു.
മനുവിന്റെ ഭാവി…
തന്റെ ജീവിതത്തിന്റെ പരിമിതികൾ…
അവനെ തനിക്കുള്ളിൽ മാത്രം ഒതുക്കി വയ്ക്കരുത് എന്ന തീരുമാനം…
പക്ഷേ അത് മനു അറിയാൻ പാടില്ലായിരുന്നു.
അവന്റെ മുന്നിൽ അവൾ അത്ര നഗ്നമായി തന്റെ ഭയങ്ങൾ തുറന്നുവെക്കാൻ പാടില്ലായിരുന്നു.
അവൻ കേൾക്കേണ്ടത് തന്റെ സ്നേഹമായിരുന്നു…
തന്റെ കണക്കുകൂട്ടലുകൾ അല്ല.
“അവൻ ഇപ്പോൾ എന്തായിരിക്കും ചിന്തിക്കുന്നത്…”
ആ ചിന്ത വന്നതോടെ അവളുടെ നെഞ്ചിനകത്ത് എന്തോ മുറുകി.
