മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI] 33

മെഹർ ഒരു ദീർഘശ്വാസം വിട്ടു.

“നീ മനസിലാക്കിയത് ഞാൻ നിന്നെ ഒഴിവാക്കാൻ വേണ്ടിയാണ് ഇതൊക്കെ പറഞ്ഞത് എന്നല്ലേ…

പക്ഷേ സത്യമെന്തെന്നാൽ

എനിക്ക് നിന്നെ വിട്ടു നിൽക്കാൻ പറ്റില്ല എന്നതാണ്.”

ആ വാക്ക് അവൾ പതിയെ പറഞ്ഞു

 

“ഞാൻ പറഞ്ഞതെല്ലാം എന്റെ പേടിയാണ്, മനു. എന്റെ കുറ്റബോധമാണ്. എന്റെ ജീവിതം നിന്റെ ജീവിതത്തിന് ഒരു തടസ്സമാകുമോ എന്ന ഭയമാണ്.”

 

അവളുടെ ശബ്ദം വിങ്ങി.

“പക്ഷേ അതുകൊണ്ട് ഞാൻ നിന്നെ കുറച്ച് സ്നേഹിക്കുന്നു എന്നല്ല. ഒരിക്കലും അല്ല.”

 

മനു അവളുടെ മുഖത്ത് നിന്ന് കണ്ണ് മാറ്റിയില്ല.

“അപ്പോൾ എന്തിനാണ് നീ എന്നെ മറ്റുള്ളവരിലേക്കു കണക്ട് ചെയ്യാൻ നോക്കുന്നത് ?”

 

“കാരണം ഞാൻ ഭയപ്പെടുന്നു.”

 

“എന്തിനെ?”

 

“നീ എന്നിൽ മാത്രം ഒതുങ്ങിപ്പോകുമോ എന്ന്.

 

നാളെ ഒരിക്കൽ ഞാൻ നിന്റെ കൈ വിട്ടുപോകേണ്ടി വന്നാൽ നീ തകർന്നുപോകുമോ എന്ന്. എനിക്ക് എന്റെ ജീവിതം മുഴുവൻ നിനക്ക് വാഗ്ദാനം ചെയ്യാൻ പറ്റില്ലല്ലോ മനു…”

 

അവൾ കണ്ണുനീർ തുടച്ചു.

 

“പക്ഷേ…”

“ഇന്ന് ഫോൺ കട്ട് ആയതിനു ശേഷം എനിക്ക് മനസ്സിലായി. നിന്നെ രക്ഷിക്കണമെന്ന് പറഞ്ഞിട്ട്, നിന്നെ തന്നെ വേദനിപ്പിക്കുകയാണ് ഞാൻ ചെയ്തത്.”

 

മനുവിന്റെ മുഖത്തെ കടുപ്പം അല്പം മൃദുവായി.

 

“നിനക്ക് അറിയാമോ മെഹർ… നീ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് തോന്നിയത് എന്താണെന്ന്?”

 

അവൾ അവനെ നോക്കി .

 

“നിനക്ക് ഞാൻ ഒരു ഭാരമായി പോയെന്ന്.”

 

“അല്ല…”

 

“ഞാൻ നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നത് നിനക്ക് ഒരു പ്രശ്നമായി തോന്നുന്നു എന്ന്.”

The Author

Sami

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *