“അല്ല മനു…”
“അങ്ങനെ ഒരിക്കലും വിചാരിക്കരുത്. നിന്റെ സ്നേഹം ആണ് എനിക്ക് ഇപ്പോൾ ജീവിക്കാൻ ഉള്ള ധൈര്യം. നീ ഇല്ലാത്ത ദിവസം ചിന്തിക്കാൻ പോലും എനിക്ക് പേടിയാണ്.”
പക്ഷേ നീ തന്നെയാണ് പറഞ്ഞത്… നമ്മുടെ ബന്ധത്തിന് പരിമിതികൾ ഉണ്ടെന്ന്.”
“ഉണ്ട്.”
അവൾ സത്യസന്ധമായി പറഞ്ഞു.
“അത് ഇല്ലെന്ന് പറഞ്ഞാൽ കള്ളമാകും. പക്ഷേ പരിമിതികൾ ഉണ്ടെന്ന് പറഞ്ഞാൽ സ്നേഹം ഇല്ലെന്നല്ലല്ലോ…”
അവൻ മിണ്ടാതെ നിന്നു.
മെഹർ പതുക്കെ പറഞ്ഞു.
ഞാൻ നിന്നോട് ക്ഷമ ചോദിക്കാനാണ് വന്നത്.”
അവൾ ഒരു നിമിഷം നിശ്ശബ്ദമായി.
പിന്നെ വളരെ മൃദുവായി ചോദിച്ചു.
“ക്ഷമിക്കുമോ?”
മനു മറുപടി പറഞ്ഞില്ല.
അവൻ അവളെ നോക്കി നിന്നു.
മെഹർക്ക് ആ മൗനം സഹിക്കാനായില്ല.
“ദേഷ്യം ഉണ്ടെങ്കിൽ പറയൂ. വേദനിച്ചെങ്കിൽ പറയൂ. പക്ഷേ ഇങ്ങനെ മിണ്ടാതെ നിൽക്കല്ലേ മനു… എനിക്ക് സഹിക്കാൻ പറ്റുന്നില്ല.”
മനു പതുക്കെ ശ്വാസം വിട്ടു.
“ദേഷ്യം ഉണ്ടായിരുന്നു.”
അവൻ പറഞ്ഞു.
“ഇപ്പോഴും അല്പം ഉണ്ട്. പക്ഷേ അതിനേക്കാൾ വേദനയാണ്.”
മെഹർ തലകുനിച്ചു.
“ഞാനാണ് കാരണം.”
“അതെ.”
അവൾ ആ വാക്ക് ശാന്തമായി ഏറ്റുവാങ്ങി.
“പക്ഷേ…”
മനു അവളുടെ മുഖം ഒരു കൈ കൊണ്ട് ഉയർത്തി മുഖത്തേക്ക് നോക്കി
“നീ ഇവിടെ വന്നത് കണ്ടപ്പോൾ… എനിക്ക് മനസ്സിലായി. നീ പറഞ്ഞ വാക്കുകളേക്കാൾ വലിയതാണ് നിന്റെ പേടി.”
മെഹർ അവനെ നോക്കി.
“എന്ത് പേടി?”
“എന്നെ നഷ്ടപ്പെടുമോ എന്ന പേടി.”.
