മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI] 33

 

അതെല്ലാം ഒരു കനമായി അവളുടെ മനസ്സിൽ കിടന്നു.

 

ഇതുവരെ അവൾക്ക് അങ്ങനെ ഒരു വിഷമം തോന്നിയിട്ടില്ലായിരുന്നു.

അന്ന് സ്റ്റാഫ് റൂമിൽ മെഹർ മിസ്സിന്റെ കൂടെ മനു സാറിനെ കണ്ടപ്പോഴും ഇത്രയും ഉള്ളിൽ കുത്തിയിരുന്നില്ല.

 

പക്ഷേ ഇപ്പോൾ…

 

“എനിക്ക് എന്താണ് പറ്റിയത്…?”

 

അവൾ സ്വയം ചോദിച്ചു.

 

ഫ്രഷ് ആയി വന്നിട്ട് അവൾ ബെഡിലേക്ക് ചുമ്മാ കിടന്നു.
സ്കൂളിലേക്ക് അവൾ ഫോൺ കൊണ്ടുപോകാറില്ല.
അതുകൊണ്ട് വീട്ടിൽ എത്തിയ ശേഷം മാത്രമാണ് പതിവായി മെസ്സേജുകളും വാട്ട്സ്ആപ്പും നോക്കാറുള്ളത്.

 

അവൾ ഫോൺ എടുത്തു.
വാട്ട്സ്ആപ്പ് തുറന്നു.

 

അടുത്ത നിമിഷം തന്നെ അവളുടെ മുഖം പ്രകാശിച്ചു.

മനു സാർ.

അവൾ വേഗം ചാറ്റ് തുറന്നു.

 

ഓണം സെലിബ്രേഷൻ ദിവസം എടുത്ത ആ ഫോട്ടോ…
അതിന് താഴെ ഒരു ലവ് റിയാക്ഷൻ.

 

ഒരു ചെറിയ ഹൃദയം മാത്രം.

 

പക്ഷേ എയ്ഞ്ചലിന് അത് ഒരു ചെറിയ കാര്യമായി തോന്നിയില്ല.

അവളുടെ മനസ്സ് സന്തോഷം കൊണ്ട് പെരുമ്പറ കൊട്ടുന്നതുപോലെ ആയി.

 

ലക്ഷ്മിക്ക് രാവിലെ ഉണ്ടായ സന്തോഷം അവൾ കണ്ടിരുന്നു.
മനു സാർ സ്റ്റാറ്റസ് കണ്ടു എന്ന സന്തോഷം.

 

പക്ഷേ ഇപ്പോൾ എയ്ഞ്ചലിന് തോന്നിയത്
തനിക്ക് കിട്ടിയത് അതിനേക്കാൾ വലുതാണ്…

 

കാരണം ഇത് ഒരു സ്റ്റാറ്റസ് വ്യൂ അല്ല.

ഇത് അവളുടെ ചാറ്റിലാണ്.

അവൾ അയച്ച ഫോട്ടോയിലാണ്.

അവൾ ഏറെക്കാലം മറന്നതായി നടിച്ചിരുന്ന ആ ചെറിയ ഓർമ്മയിലാണ്.

 

അവൾ കുറച്ച് നേരം ആ ഫോട്ടോയും അതിന്റെ താഴെയുള്ള ഹൃദയവും നോക്കി കിടന്നു.

The Author

Sami

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *