മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 122

 

“ആദ്യം ഈ വില്ല മുഴുവനും നേരിട്ട് കണ്ടു പരിശോധിച്ച ശേഷം ഞാൻ സൈൻ ചെയ്യാം.” അയാള്‍ നീട്ടിയ ഡോക്യുമെന്റ്സ് സ്വീകരിച്ചു കൊണ്ട്‌ ഞാനും ഹിന്ദിയില്‍ പറഞ്ഞപ്പോ അയാള്‍ വലുതായി പുഞ്ചിരിച്ചു.

 

“അപ്പോ എല്ലാം നോക്കി കണ്ടാലേ ഈ വില്ലയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് വിശ്വസിക്കു, അല്ലെ..?” അയാള്‍ ഗൗരവത്തിൽ ചോദിച്ചു.

 

അപ്പോ ജെസ്സി അസ്വസ്ഥതയോടെ എന്റെ ഇടതു കൈയിൽ പിടിച്ചുകൊണ്ട് എന്നോട് ചേര്‍ന്നു നിന്നു. മറ്റുള്ളവരും എന്റെ അടുത്തു വന്ന് നിന്നു.

 

“ശെരിയാണ്, കണ്ടാലേ വിശ്വസിക്കു. ഇല്ലെങ്കില്‍ നേരത്തെ ഈ വില്ലക്ക് ഡാമേജ് വല്ലതും സംഭവിച്ചിട്ടുണ്ടായിരുന്നെങ്കിൽ അതൊക്കെ എന്റെ തലയിൽ വരില്ലേ..?” തിരിച്ച് ഞാനും ഗൗരവത്തിൽ പറഞ്ഞു. അപ്പൊ അയാളുടെ ഗൗരവം മാറി പൊട്ടിച്ചിരിച്ചു.

 

അപ്പോഴാണ് ജെസ്സിയും മറ്റുള്ളവരുടേയും അസ്വസ്ഥത മാറിയത്.

 

“എന്നാൽ അങ്ങനെ തന്നെയാവട്ടെ. സാർ വരൂ, എല്ലാവരും വരൂ. നേരിട്ട് കണ്ട് ഡാമേജ് ഒന്നുമില്ലെന്ന് മനസ്സിലാക്കിക്കോളു. കൂടാതെ ഇത്രയും കുറഞ്ഞ റെന്റിന് എത്ര വിശാലമായ നാല് വലിയ ബെഡ്റൂമും, പിന്നെ എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് നേരിട്ട് കണ്ടോളു. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. നമ്മൾ നേരത്തെ അഗ്രി ചെയ്ത റെന്റ് പോലും കുറവായി പോയെന്ന് നിങ്ങള്‍ക്ക് പോലും മനസ്സിലാവും. അപ്പൊ സാറിന് പറഞ്ഞതിനേക്കാൾ കൂടുതൽ കമ്മിഷൻ എനിക്ക് തരാൻ മനസ്സുണ്ടാകും.” പുള്ളി ശെരിക്കും കഴിവുള്ള ബ്രോക്കറാണെന്ന് തെളിയിക്കുന്ന തരത്തിൽ പറഞ്ഞിട്ട് ഞങ്ങളെയും കൂട്ടി വില്ല മുഴുവനും ചുറ്റി കാണിക്കാൻ തുടങ്ങി.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *