“അതേടി. നാല് വലിയ റൂമെന്ന അച്ചാച്ചൻ പറഞ്ഞത്. എന്തു ഭംഗിയാ അല്ലെ, മാര്‍ബിള്‍ കൊണ്ട് കെട്ടിയത് പോലെയുണ്ട്.” ജെസ്സി അവളോട് പറഞ്ഞു.
“ഈ വില്ല എനിക്കും ഇഷ്ട്ടപ്പെട്ടു.” സവിത ആന്റി എന്നോട് പറഞ്ഞു. ആന്റിയുടെ കണ്ണില്‍ നല്ല തൃപ്തി ഉണ്ടായിരുന്നു.
എല്ലാവർക്കും വില്ല നന്നായി ഇഷ്ട്ടപ്പെട്ടെന്ന് അവരൊക്കെ പറയുന്നതിനു മുമ്പ് തന്നെ അവരുടെയൊക്കെ വിടര്‍ന്ന കണ്ണുകളിൽ നിന്നും സന്തോഷത്തില്‍ നിന്നും എനിക്ക് മനസ്സിലായിരുന്നു.
സ്ത്രീകളും എല്ലാവരും എന്തൊക്കെയോ അടക്കി സംസാരിച്ച് കൊണ്ടാണ് പുറത്തിറങ്ങി. ഞാനും വണ്ടി ഓഫ് ചെയ്യാതെ പുറത്തിറങ്ങി നടുവ് നിവർത്തിയ ശേഷം എന്റെ കൈയും കാലും കുടഞ്ഞു.
അന്നേരം ആ ബ്രോക്കര്‍ ധൃതിയില്‍ എന്റെ അടുത്തേക്ക് വന്നിട്ട് എല്ലാവരെയും നോക്കി പുഞ്ചിരിച്ചു.
“ഇനിയെങ്കിലും ഈ ടെനൻസി എഗ്രിമെന്റ് സൈൻ ചെയ്യൂ സാർ.” അയാള്‍ ഹിന്ദിയില്‍ പറഞ്ഞിട്ട് ഡോക്യുമെന്റ്സ് എന്റെ നേര്‍ക്ക് നീട്ടി.
ഈ ഡോക്യുമെന്റ്സിന്റെ സോഫ്റ്റ് കോപ്പി എനിക്ക് ദിവസങ്ങള്‍ക്ക് മുമ്പേ വാട്സാപ്പിൽ അയച്ചു തന്നിരുന്നത് കൊണ്ട് എല്ലാ വിവരങ്ങളും ഞാൻ നേരത്തെ വായിച്ചു മനസ്സിലാക്കിയായിരുന്നു. ഓൺലൈൻ മുഖേനെ സൈൻ ചെയ്യാൻ കഴിയുമായിരുന്നെങ്കിലും ഞാൻ സൈൻ ചെയ്യാതെ കുറച്ച് അഡ്വാന്‍സ് പേമെന്റ് മാത്രമാണ് ചെയ്തിരുന്നത്. ബ്രോക്കർ ഫീസും പകുതി മാത്രമാണ് കൊടുത്തത്. ബാക്കി പേമെന്റും ബ്രോക്കർ ഫീസും നേരിട്ട് വന്ന് വില്ല കണ്ടതിനു ശേഷം കൊടുക്കാമെന്നാണ് ഞാൻ പറഞ്ഞത്. ആദ്യം ബ്രോക്കർ സമ്മതിച്ചില്ല. അപ്പൊ ഞാൻ വേറെ ബ്രോക്കറെ നോക്കി വേറെ വില്ല അറേഞ്ച് ചെയ്തോളാമെന്ന് പറഞ്ഞപ്പോ അയാള്‍ സമ്മതിച്ചു.

പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet
263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥