അറ്റാച്ച്ഡ് ബാത്റൂമുള്ള നാല് വലിയ ബെഡ്റൂമും ഉണ്ടായിരുന്നു. ഓരോ റൂമിലും ഡബിൾ ബെഡഡാണ് ഇട്ടിരുന്നത്. മൂന്ന് പേര്‍ക്ക് സുഖമായി കിടക്കാന്‍ കഴിയുമായിരുന്നു.
പിന്നേ വലിയ കിച്ചനും.. അതിനോട് ചേര്‍ന്ന് ഡൈനിംഗ് റൂമും, അത്യാവശ്യം സൗകര്യമുള്ള ഒരു ലിവിംഗ് റൂമും ഉള്ള വില്ലയായിരുന്നു. എല്ലാ റൂമിലും അത്യാവശ്യം വേണ്ട ഫർനിച്ചറുകളും ഉണ്ടായിരുന്നു. ശെരിക്കും പറഞ്ഞാൽ ഞങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളുമുള്ള വില്ലയാണ്. എല്ലാം കണ്ടിട്ട് എന്റെ കൂടെയുള്ള എല്ലാവരും ഹാപ്പിയായി അവരുടെയൊക്കെ അഭിപ്രായങ്ങള്‍ പറഞ്ഞു.
ഒടുവില്‍ ഞങ്ങൾ എല്ലാവരും ലിവിംഗ് റൂമിൽ വന്നു നിന്നു. അവിടെ വച്ച് ഞാൻ എഗ്രിമെന്റ് സൈൻ ചെയ്തിട്ട് വില്ല ഓണറുടെ അക്കൗണ്ടിൽ ബാക്കി പേമെന്റ് കൂടി ചെയ്തു കൊടുത്തു. എന്നിട്ട് ബ്രോക്കര്‍ക്കും അയാളുടെ ബാക്കി കമ്മിഷൻ ജിപേ ചെയ്തു കൊടുത്തു. കുറഞ്ഞ റെന്റിന് ഇത്ര നല്ല വില്ല സെറ്റാക്കി തന്നതിന് അയാള്‍ ആഗ്രഹിച്ച പോലെ കൂടുതൽ ഫീസ് തന്നെയാണ് അയാള്‍ക്ക് ഞാൻ ജിപേ ചെയ്തു കൊടുത്തത്. അതോടെ താക്കോൽ അന്നിട്ട് അയാള്‍ സന്തോഷത്തോടെ പോയി.
ഞങ്ങൾ എല്ലാവരും പുറത്തുപോയി ഞാൻ എന്റെ വണ്ടി ഓഫ് ചെയ്തിട്ട് എല്ലാവരും വണ്ടിയില്‍ നിന്നും ഞങ്ങളുടെ ലഗേജ് എല്ലാം എടുത്തുകൊണ്ട് വന്നു.
“ശെരി, സമയം കളയാതെ നമുക്ക് ഉറങ്ങാം.” ഷെഹിന ആന്റി എല്ലാവരോടുമായി പറഞ്ഞു. എന്നിട്ട് എന്നെ നോക്കി. “ഇവിടെ നിന്നും യൂണിവേഴ്‌സിറ്റിക്ക് പോകാൻ എത്ര ദൂരമുണ്ട്..?” ആന്റി ചോദിച്ചു.

പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet
263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥