“നാൻസി, നിന്റെ ഈ പ്രാർത്ഥന ഉള്ളത് കൊണ്ടാണ് നമ്മുടെ കുടുംബം ഇങ്ങനെ തകരാതെ പോകുന്നത്,” തോമസ് ഇടയ്ക്ക് പറയും.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ നാൻസി ചോദിച്ചു, ഡാഡി, നമുക്ക് അടുത്ത മാസം മക്കളുടെ അടുത്തേക്ക് ഒന്ന് പോയാലോ? അവർ വരാൻ പറയുന്നുണ്ടല്ലോ.”
തോമസ് നാൻസിയുടെ കൈ ചേർത്തു പിടിച്ചു. “പോകാം നാൻസി. പക്ഷേ ഈ വീടും നിന്റെ പൂന്തോട്ടവും വിട്ട് എനിക്ക് അധികനാൾ നിൽക്കാൻ പറ്റില്ല. അവിടെ ചെന്നാൽ നിനക്ക് നിന്റെ സാരി ഉടുക്കാൻ പറ്റില്ലല്ലോ, ഓവർക്കോട്ടും പാന്റും ഇടേണ്ടി വരും. എന്റെ ഈ സുന്ദരിയെ എനിക്ക് പഴയപോലെ കാണാൻ പറ്റില്ല.”
നാൻസി ചിരിച്ചു. “അയ്യടാ, മോഹം കണ്ടില്ലേ! ഞാൻ എന്ത് ധരിച്ചാലും നിങ്ങളുടെ നാൻസി തന്നെയല്ലേ.”.
രാത്രി പതിനൊന്നു മണി കഴിഞ്ഞിരുന്നു. മുറിയിലെ ചെറിയ നൈറ്റ് ലാമ്പിന്റെ മങ്ങിയ വെളിച്ചം ആ ചുവരുകളിൽ നിഴലുകൾ തീർത്തു. ജനലിലൂടെ അരിച്ചെത്തിയ നിലാവെളിച്ചത്തിൽ മുറ്റത്തെ മുല്ലപ്പൂക്കളുടെയും പവിഴമല്ലിയുടെയും ഗന്ധം മുറിക്കുള്ളിലേക്ക് ഒഴുകിയെത്തി. തോമസും നാൻസിയും ആ വലിയ കട്ടിലില്‍ കിടന്നു. നാൻസി തന്റെ പ്രിയപ്പെട്ട, വെളുത്ത പൂക്കളുള്ള നൈറ്റിയിലായിരുന്നു. ആ നൈറ്റിക്കുള്ളിൽ അവളുടെ അൻപതുകളിലെ ഐശ്വര്യമുള്ള ശരീരം ഒതുങ്ങിക്കൂടി.
തോമസ് മെല്ലെ തിരിഞ്ഞ് നാൻസിയുടെ അരികിലേക്ക് ചേർന്നു. അവളുടെ മൃദുവായ ഇടതു കൈ പിടിച്ച് അവൻ സ്വന്തം നെഞ്ചോട് ചേർത്തുപിടിച്ചു. അവിടെ അവന്റെ ഹൃദയം അല്പം വേഗത്തിൽ മിടിക്കുന്നത് നാൻസി അറിഞ്ഞു.
