നിധിയുടെ കാവൽക്കാരൻ 25 [കാവൽക്കാരൻ] 759

 

 

 

 

 

 

 

ആ ഭയാനകമായ സത്യത്തിന്റെ വലിയ ഭാരം നെഞ്ചിലേറ്റി ഞങ്ങൾ പതുക്കെ ആ വലിയ വാതിൽ കടന്ന് പുറത്തെ സിറ്റൗട്ടിലേക്കിറങ്ങി…

 

മുറ്റത്ത്, ആർത്തലച്ചു പെയ്യുന്ന ആ കൊടുംപേമാരിയിൽ കുളിച്ചുനിൽക്കുന്ന രണ്ട് കാറുകൾ ഉണ്ടായിരുന്നു.

 

ഇനിയുള്ള ഞങ്ങളുടെ ആ അവസാന യാത്രയ്ക്ക് വേണ്ടി തയ്യാറാക്കി നിർത്തിയിരിക്കുന്നതായിരിക്കണമത്….

 

ഹെഡ്‌ലൈറ്റുകളുടെ മഞ്ഞ വെളിച്ചം ആ മഴത്തുള്ളികളെ വകഞ്ഞുമാറ്റി ഇരുട്ടിലേക്ക് നീണ്ടുനിന്നിരുന്നു.

 

പെട്ടെന്ന് ഏതോ ഒരാൾ വന്ന് യാതൊരു ശബ്ദവുമില്ലാതെ ഞങ്ങളുടെ കൈകളിൽ നിന്നും ബാഗുകൾ വാങ്ങി. ഒരു വലിയ കറുത്ത കുട നിവർത്തിപ്പിടിച്ച്, മഴയിലൂടെ നടന്ന് അയാൾ ആ ബാഗുകൾ കാറിന്റെ ഡിക്കിയിലേക്കെടുത്തു വെച്ചു.

 

ഞാൻ ആ സിറ്റൗട്ടിന്റെ തൂണിലേക്ക് ചാരിനിന്നുകൊണ്ട് ചുറ്റുമുള്ള ഓരോ കാഴ്ചകളിലേക്കും എന്റെ കണ്ണുകളെ പായിച്ചു..

 

വെറുമൊരു നിരീക്ഷണത്തിനപ്പുറം… ആ രാത്രിയിലെ ഓരോ ചെറിയ ചലനങ്ങളും എനിക്ക് നൽകുന്നത് വരാൻ പോകുന്ന വലിയൊരു ദുരന്തത്തിന്റെ മുന്നറിയിപ്പുകളാണെന്ന് എനിക്ക് തോന്നി! അദൃശ്യനായ ഏതോ ഒരാൾ പ്രകൃതിയിലൂടെ എന്നോട് സംസാരിക്കുന്നതുപോലെ…

 

തണുത്തുറഞ്ഞ ആ കരിങ്കൽ തൂണുകളിലൂടെ ചോരപോലെ ഊർന്നിറങ്ങുന്ന മഴവെള്ളം… മുറ്റത്തെ ചെളിയിൽ വീണ് ചിതറുന്ന ഓരോ മഴത്തുള്ളിയും എന്റെ കാലചക്രത്തിന്റെ അവസാനത്തെ നിമിഷങ്ങളായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. ആ കൊടുംകാറ്റിൽ ഉലയുന്ന വലിയ ആൽമരത്തിന്റെ ചില്ലകൾ, ‘മുന്നോട്ട് പോകരുത്’ എന്ന് പറഞ്ഞ് ഭയത്തോടെ എന്നെ വിലക്കുന്ന കൈകൾ പോലെ തോന്നിപ്പിച്ചു!

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

37 Comments

Add a Comment
  1. next part bro waiting

  2. no way hominte oru touch.. nallla part ayirunn

  3. bro ippazha vayichath ee kadha vayikkan vendi mathram ane ee site il kerunnath polum❤️

  4. poli bro🫂🔥
    big fan🫂

  5. ഇത് പോലെ ഉള്ള theme ഉള്ള കഥ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരുമോ

  6. “Spider Man No Way Home”

  7. ingane oru twist indavum enn pradheekshchilla ee prashnam okke theern avar onnich jeevikkum enn vicharichatha ippol avark orma indavilla enn Arinnappol entha parayande ake oru vishamam , enthayalum angane onnum sambavikkathe oru polappan twist tharane, eni last bagam nattukare kanan illathath enik thonunnu avare etho shakthi bandhikal akki enn kandariyam entha dambavikkan povunnath enn waiting ann bro

Leave a Reply

Your email address will not be published. Required fields are marked *