അക്ഷരാർത്ഥത്തിൽ ആകാശം മുട്ടി നിൽക്കുകയായിരുന്നു അത്. അതിന്റെ നെറുക എവിടെയാണെന്ന് കാണാൻ കഴിയാത്ത വിധം മേഘങ്ങൾ അതിനെ പുതച്ചുനിന്നിരുന്നു. പക്ഷേ അതിനേക്കാളൊക്കെ മനോഹരമായ കാഴ്ച, ആ മലയുടെ ശിരസ്സിൽ നിന്നും താഴേക്ക് കുതിച്ചുചാടുന്ന ആ ഭീമാകാരനായ വെള്ളച്ചാട്ടമായിരുന്നു! പച്ചപ്പ് നിറഞ്ഞ ആ വലിയ പർവ്വതത്തിന്റെ നെഞ്ചിലൂടെ, ദേവലോകത്തുനിന്നും ഭൂമിയിലേക്ക് പതിക്കുന്ന വലിയൊരു വെള്ളിമാല പോലെ ആ വെള്ളച്ചാട്ടം പതഞ്ഞൊഴുകുകയായിരുന്നു.സൂര്യന്റെ വെളിച്ചം ആ ജലകണങ്ങളിൽ തട്ടിത്തെറിച്ചപ്പോൾ ഒരു മഴവില്ല് പോലെ ആ പ്രദേശം മുഴുവൻ തിളങ്ങി.
മാന്ത്രിക ലോകത്തെ കൊടുംയുദ്ധങ്ങൾ കണ്ടുശീലിച്ച ആ നാഗികയുടെയും തക്ഷകന്റെയും കണ്ണുകളിൽപ്പോലും ആ പ്രകൃതിസൗന്ദര്യം വലിയൊരു അത്ഭുതമാണ് സൃഷ്ടിച്ചത്. ഈ മണ്ണിലാണ് ഇനി ആ വലിയ വിസ്ഫോടനം നടക്കാൻ പോകുന്നതെന്ന സത്യം ഒരു നിമിഷം ഞാൻ മറന്നുപോയി. എന്റെ ജനനത്തിനും മുൻപേ എന്റെ രക്തത്തിനായി കാത്തിരിക്കുന്ന, ഇന്ദ്രനീലത്തിന്റെ ആ നിഗൂഢമായ ലോകത്തേക്ക് ഞാൻ പൂർണ്ണമായും പ്രവേശിച്ചു കഴിഞ്ഞിരുന്നു.
ആ മനോഹരമായ കാഴ്ചകളിൽ നിന്നും കണ്ണെടുത്ത് ഞങ്ങൾ പതുക്കെ നിധിയുടെ വീട് ലക്ഷ്യം വെച്ച് നടക്കാൻ തുടങ്ങി. വലിയ ബാഗുകളും ചുമലിലിട്ടുള്ള ആ നടത്തം കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വെറുത്തിരുന്നു….
ഞങ്ങൾക്കെല്ലാവര്ക്കും പുതുതായി കിട്ടിയ ആ അമാനുഷിക ശക്തി വെച്ച് നോക്കുമ്പോൾ, ഞങ്ങൾക്ക് ഇങ്ങനെ കഷ്ടപ്പെട്ട് നടക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. യാതൊരു ആയാസവുമില്ലാതെ കാറ്റിന്റെ വേഗതയിൽ ഞങ്ങൾക്ക് നിധിയുടെ വീട്ടിലെത്താമായിരുന്നു. പക്ഷേ… സമയം ഇപ്പോൾ പട്ടാപ്പകലാണ്! ഈ പ്രഭാത വെളിച്ചത്തിൽ, നാട്ടുകാരുടെ മുന്നിലൂടെ എന്തെങ്കിലും മാന്ത്രികവിദ്യയോ അതിമാനുഷിക ശക്തിയോ പ്രയോഗിക്കുന്നത് ഒട്ടും ഉചിതമല്ലല്ലോ.

next part bro waiting
no way hominte oru touch.. nallla part ayirunn
bro ippazha vayichath ee kadha vayikkan vendi mathram ane ee site il kerunnath polum❤️
poli bro🫂🔥
big fan🫂
ഇത് പോലെ ഉള്ള theme ഉള്ള കഥ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരുമോ
“Spider Man No Way Home”
ingane oru twist indavum enn pradheekshchilla ee prashnam okke theern avar onnich jeevikkum enn vicharichatha ippol avark orma indavilla enn Arinnappol entha parayande ake oru vishamam , enthayalum angane onnum sambavikkathe oru polappan twist tharane, eni last bagam nattukare kanan illathath enik thonunnu avare etho shakthi bandhikal akki enn kandariyam entha dambavikkan povunnath enn waiting ann bro