വണ്ടി ഓടി ചെന്ന് കയറി നിന്നത്, വെളുത്ത പെയിന്റ് അടിച്ച ഇരു നില ഉളളൂ എങ്കിലും, വളരെ വലിപ്പം ഉള്ള, ഒരു പത്തു കുടുംബങ്ങൾക്ക് താമസിക്കാൻ പറ്റുന്ന അത്രയും വലിയ, കല്ല് വിരിച്ച വീട്ട് മുറ്റത്താണ്……….
തുറന്നു കിടന്ന, ഒരുപക്ഷെ തങ്ങളുടെ കാറിന്റെ വരവ് പ്രതീക്ഷിച്ചത് കൊണ്ടായിരിക്കണം, തുറന്നിട്ടിരുന്ന വലിയ ഗേറ്റ് കടക്കുമ്പോൾ, ഗോൾഡൻ കളർ നെയിം പ്ലേറ്റിൽ എഴുതിയ വീട്ട് പേര്, സൈറ മനസ്സിൽ വീണ്ടും ഒന്നുകൂടെ പറഞ്ഞു….
” ഹരീ….. ഇത്…… സൈറ കണ്ണ് തള്ളി അലറുംമ്പോഴേക്കും, ഹരി വാതിൽ തുറന്ന് പുറത്തു ചാടുക മാത്രം അല്ല, ആ വീട്ടിൽ നിന്നും ഒരു പട, സ്ത്രീകളും കുട്ടികളും, ആണുങ്ങളും അടങ്ങിയ ഒരു പട തന്നെ പുറത്തേക്ക് കുതിച്ചു വന്നു…….
ഓടി വന്നവരുടെ വസ്ത്ര ധാരണം, ഒരു മുസ്ലിം കുടുംബത്തിന്, അല്ലെങ്കിൽ കൂട്ട് കുടുംബത്തിന്, അല്ലെങ്കിൽ തറവാടിന് മുന്നിൽ ആണ് തങ്ങൾ ഉള്ളത് എന്ന് കാറിനുള്ളിലെ എല്ലാവർക്കും മനസ്സിലായി…
വന്നവരുടെ കണ്ണുകൾ, അല്ല തലയും മുഖവും, മുഖ ഭാവവും കാറിനുള്ളിൽ എന്തോ നിധി കാണാൻ എന്ന മട്ടിൽ എത്തി വലിഞ്ഞു നോക്കുന്നുണ്ടായിരുന്നു…
രേവതിയും ആയിയും അന്തം വീട്ടിരുന്നപ്പോൾ, കൈകൾ കൂട്ടി പിടിച്ചു മുന്നോട്ട് നോക്കി, തരിപ്പിൽ ഇരിക്കുകയായിരുന്നു സൈറ…….
അവളുടെ കണ്ണ് ചുവന്നിരുന്നു……..
ഹരി, കൂടി നിൽക്കുന്നവർക്ക് എല്ലാം നല്ലൊരു ചിരി കൊടുത്തു കൊണ്ട്, കാറിന്റെ മറുപുറത്തേക്ക്, അല്ലെങ്കിൽ സൈറ ഇരിക്കുന്ന ഡോറിന്റെ അരികിലേക്ക് വന്ന് ഡോർ തുറന്നു………

കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
സൂപ്പർ പാർട്ട്……🔥🔥🔥
😍😍😍😍
കുറച്ച് ഒരു ബി ഡി സ് എം പാർട്ട് ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..
Sunday egilum varuvoo broo ??
innu undavumo….
ayachittund..
late akathe bro a oru sukham pokm
കുറച്ചു ബി ഡി സ് എം പാർട്ട് ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….
പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵