സാംസൻ 10 [Cyril] [Climax] 829

അതിന്‌ മറുപടി പറയാൻ അറിയാത്ത കൊണ്ട്‌ ഞാൻ വെറുതെ ചിരിച്ചു.

“അഞ്ച് മാസമായി ചേട്ടനെ എന്റെ അടുത്ത് കിട്ടാത്തതിൽ എനിക്ക് വിഷമമുണ്ട്, ട്ടോ..!! പക്ഷെ സാഹചര്യം അറിയാവുന്നത് കൊണ്ട്‌ ആ വിഷമം എനിക്ക് സഹിക്കാൻ കഴിഞ്ഞു. പിന്നെ എന്റെ ഡെലിവറിക്ക് നാലു ദിവസം മുമ്പ് എന്റെ ഭർത്താവ് വരും.” ദേവി പറഞ്ഞു നിർത്തി.

“വരട്ടെ. അതിനുമുന്‍പ് നിന്നെ അടുത്ത് കാണാന്‍ ഞാൻ വരും…”

എന്റെ പറച്ചില്‍ കേട്ട് ദേവി അടക്കി ചിരിച്ചു. അപ്പോഴേക്കും റൂമിന്റെ വാതില്‍ക്കല്‍ ഞങ്ങൾ എത്തിയത് കൊണ്ട്‌ ദേവി ചിരി അടക്കി വേഗം റൂമിൽ കേറി ചെന്നു.

രാത്രി ഏഴു മണി കഴിഞ്ഞാണ് ഓരോരുത്തരായി പോകാൻ തുടങ്ങിയത്‌. ആദ്യം ഗോപനും നെല്‍സണും കാര്‍ത്തികയും സുമയും യാത്ര പറഞ്ഞിറങ്ങി. അടുത്ത് അങ്കിളും ആന്റിയും വിനിലയും ഭർത്താവും സുമി മോളും യാത്ര പറഞ്ഞു. ആദ്യം സുമി മോള് പോകുന്നില്ല എന്ന് എന്റെ കാലിനെ കെട്ടിപിടിച്ചു കൊണ്ട്‌ വാശി പിടിച്ചു. പക്ഷേ അവളെ ഞാൻ തൂക്കിയെടുത്ത് കുറെ നേരം വച്ചിരുന്നു. അവളെ ഞാൻ ഓരോന്ന് പറഞ്ഞ്‌ സമാധാനിപ്പിച്ച ശേഷമാണ് വിനിലയുടെ അടുത്തേക്ക് അവള്‍ പോയത്.

അതുകഴിഞ്ഞ്‌ ദേവാംഗന ആന്റിയും ദേവിയും കിങ്ങിണി മോളും എന്നോട് യാത്ര പറയാൻ വന്നു.

“നിന്നെ കിട്ടാൻ ജൂലി മോള് ഭാഗ്യം ചെയ്തിട്ടുണ്ട്, സാം മോനെ…” ദേവാംഗന ആന്റി എന്റെ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു. “അതുപോലെ ജൂലി മോളെ കിട്ടാന്‍ നീയും ഭാഗ്യം ചെയ്തിട്ടുണ്ട്. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ…!” അത്രയും പറഞ്ഞിട്ട് അവർ മൂന്ന്‌ പേരും പോയി.

ഒടുവില്‍ എന്റെ അച്ഛൻ വന്ന് എന്റെ തലയില്‍ ഒന്ന് തൊട്ടു. ഒന്ന് പുഞ്ചിരിച്ചു. “നീയും നിന്റെ ഇളയമ്മയും തമ്മിലുള്ള അകല്‍ച്ച മാറിയത് കണ്ട് എനിക്ക് സന്തോഷമായി.” അത്രയും പറഞ്ഞിട്ട് എന്റെ പപ്പ പുഞ്ചിരിയോടെ മാറി നിന്നു.

ഉടനെ നിവിത സന്തോഷത്തോടെ എന്റെ അടുത്തേക്ക് ഓടിവന്നു. ഞാൻ അവളുടെ രണ്ടു കൈയും പിടിക്കാൻ ശ്രമിച്ചു. പക്ഷേ അവൾ ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിക്കുകയാണ് ചെയ്തത്. ഞാനും പുഞ്ചിരിയോടെ അവളെ ചേര്‍ത്തു പിടിച്ച് അവളുടെ തലത്തില്‍ സ്നേഹത്തോടെ തടവി.

140 Comments

Add a Comment
  1. എന്താ പറയേണ്ടേ bro, ചുമ്മാ അഡാർ ഐറ്റം . എഴുതി complete ആക്കാൻ കാണിച്ച മച്ചാന്റെ സന്മനസ്സു കാണാതെ പോവരുത് …..വിനിലയുടെയും സാന്ദ്രയുടെയും characters കണ്ട്‌ എം.ടി യുടെ നോവൽ വായിക്കുകയാണെന്ന് പോലും തോന്നിപ്പോയി . ജൂലിയെ കൊല്ലാതെ വിട്ട ക്ലൈമാക്സ് അടിപൊളി ആയി . ഈ ആഴ്ച് തൊടുത്തുവിട്ട വാണങ്ങൾ ദേവിക്കും സാന്ദ്രക്കും സമർപ്പിക്കുന്നു. ഇനിയും ഇതുപോലത്തെ നൈസ് കഥകൾ എഴുതാൻ അളിയന് സാധിക്കട്ടെ 🖤

  2. Bro njan ee aduth aan kadha vaayichath oru rekshayum illa ningal ithrayum irunn ezhuthan kaanicha aa dedication nn hats off. Kadhayum vere level thanne pala pala feelings ludeyum kondupoyi
    Ithpole iniyum novel ezhuthan saadhikatte enn aasamaikunnu

  3. ഒരു രക്ഷയും ഇല്ല മോനെ അടിപൊളി സ്റ്റോറി ഇനിയും തുടരണം. നിങ്ങളുടെ സ്റ്റോറി എനെ സ്ഥല കാല ബോധം ഇല്ലാതെ അകി ട്ട് ഉണ്ട് bro
    ഇനിയും nala കഥ പ്രദീഷികുണ് ❤️❤️❤️

  4. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  5. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *