സാംസൻ 10 [Cyril] [Climax] 756

പക്ഷേ പെട്ടന്നു തന്നെ കരച്ചില്‍ നിർത്തി മുഖം തുടച്ചിട്ട് ദേവി എന്റെ കണ്ണില്‍ നോക്കി.

“അപ്പോ നിന്റെ ഭർത്താവിന് വേറെ പെണ്ണുണ്ട്, അല്ലേ…?”

“അതുതന്നെയാണ് സത്യം.” ദേവി നെടുവീര്‍പ്പോടെ പറഞ്ഞു. “അത് ദേവാംഗന അമ്മായിക്കും അറിയാം. ഇതിന്‍റെ പേരില്‍ അമ്മയും മോനും എപ്പോഴും വഴക്കാണ്. ഞാൻ ചേട്ടനോട് പറഞ്ഞിട്ടില്ലേ, എന്റെ ഭർത്താവ് എപ്പോഴും ബിസിനസ്സിന് മാത്രമേ പ്രാധാന്യം കൊടുക്കത്തുള്ളു എന്ന്…. പക്ഷേ അതിനേക്കാള്‍ കൂടുതൽ പ്രാധാന്യം എന്റെ ഭർത്താവ് മറ്റൊരു സ്ത്രീക്കാണ് കൊടുക്കുന്നത്. അതൊരു കോടീശ്വരിയായ മറാത്തി സ്ത്രീയാണ്. 48 വയസുണ്ട് ആ സ്ത്രീക്ക്. അവരുടെ ഭർത്താവ് പണ്ടേ മരിച്ചു പോയി. മക്കളില്ല. അവളും എന്റെ ഭർത്താവും തമ്മില്‍ ബിസിനസ്സ് പാര്‍ട്നർസ് ആണെന്ന് ആദ്യമൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. എട്ടു മാസം മുന്‍പാണ് ഞാൻ എല്ലാം കണ്ടുപിടിച്ചത്. അമ്മയോട് പറയുകയും ചെയ്തു. പക്ഷേ ഞാനും അമ്മയും ചേര്‍ന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടും എന്റെ ഭർത്താവിന് ഒരു കുലുക്കവും ഉണ്ടായില്ല.” ദേവി പറഞ്ഞു നിർത്തി.

“ആ സ്ത്രീയെ ഇഷ്ട്ടപെടാനുള്ള കാരണം എന്താണ്…?” ഞാൻ ചോദിച്ചു.

‘പ്രായം കുറഞ്ഞ പെണ്ണിനെ ഒന്നും എന്റെ ഭർത്താവിന് താല്പര്യമില്ല പോലും… പുള്ളിക്ക് നല്ല പ്രായം കൂടിയ സ്ത്രീയാണ് ഇഷ്ട്ടം. അതുപോലെ ആ സ്ത്രീക്ക് പ്രായം കുറഞ്ഞ ആണിനെ ഇഷ്ട്ടം പോലും. അങ്ങനെ ഇവര്‍ രണ്ടുപേരും സെറ്റായി.” പറഞ്ഞിട്ട് ദേവി ദുഃഖത്തോടെ ചിരിച്ചു. “ശെരി അക്കാര്യം നമുക്ക് കളയാം, ചേട്ടാ, പ്ലീസ്…”

ശരിയെന്ന് ഞാൻ തലയാട്ടി.

ആശ്വാസത്തോടെ ദേവി ഞങ്ങളുടെ കാര്യത്തിലേക്ക് കടന്നു. “ചേട്ടന് വേറെ പെണ്ണുങ്ങളുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ദേഷ്യം തോന്നി. അതുകൊണ്ടാണ് നിങ്ങളെ വിളിച്ച് അങ്ങനെ ഞാൻ പറഞ്ഞത്. പക്ഷേ അടുത്ത ദിവസം തന്നെ എനിക്ക് ദേഷ്യവും വെറുപ്പും മാറി. ഒരിക്കലും അധികനേരം ചേട്ടനോട് ദേഷ്യപ്പെട്ട് ഇരിക്കാനും വെറുക്കാനും കഴിയില്ല എന്ന് ഞാൻ മനസ്സിലാക്കി. എന്റെ മനസ്സിൽ സാമേട്ടൻ പതിഞ്ഞു പോയി. ഇനി അതിനെ എനിക്ക് പറിച്ചു മാറ്റാൻ കഴിയില്ല…” അത്രയും പറഞ്ഞിട്ട് അവൾ എന്റെ കവിളിൽ വേദനിപ്പിക്കുന്ന തരത്തിൽ നുള്ളി.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *