സാംസൻ 10 [Cyril] [Climax] 756

“ആ.. അയ്യോ…” ഞാൻ വിളിച്ചു കൂവി.

പക്ഷേ എന്റെ കരച്ചില്‍ കാര്യമാക്കാതെ ദേവി എന്റെ കവിളിൽ ഒന്നുകൂടി നുള്ളി വേദനിപ്പിച്ച ശേഷം എന്റെ കണ്ണില്‍ നോക്കി പറഞ്ഞു, “എനിക്കും ജൂലിക്കും ഒരേ ആഗ്രഹം മാത്രമാണ് ഉള്ളത്. അത് ചേട്ടൻ സമ്മതിക്കണം… പിന്നെ ജൂലി എന്നോട് ആവശ്യപ്പെട്ട കാര്യങ്ങളില്‍ ഇതും ഒന്നാണ്..”

“നിങ്ങൾ രണ്ടു പേര്‍ക്കും ഒരേ ആഗ്രഹമോ..? എന്താ അത്..?” എന്റെ കവിളിൽ തടവി വേദന മാറ്റിയ ശേഷം എന്റെ രണ്ടു കവിളും പൊത്തി പിടിച്ചുകൊണ്ട് ചോദിച്ചു.

അവളുടെ നുള്ളിൽ നിന്നും രക്ഷപ്പെടാന്‍ ഞാൻ എന്റെ കവിളും പൊത്തിപ്പിടിച്ചിരിക്കുന്നത് കണ്ട് ദേവി ചിരിച്ചെങ്കിലും പെട്ടന്ന് അവളുടെ മുഖം സീരിയസ്സായി മാറി.

“ഒന്നുകില്‍ ജൂലി അല്ലെങ്കിൽ ഞാൻ, ഞങ്ങളുടെ കൂടെ അല്ലാതെ വേറെ ഒരു പെണ്ണിനേയും തിരക്കി ചേട്ടൻ പോകരുത്…” ദേവി പറഞ്ഞത് കേട്ട് ഞാൻ വായ് പൊളിച്ചു.

എന്തു പറയണം എന്നറിയാതെ ഞാൻ കുഴഞ്ഞു. മറ്റാരുടെയും കൂടെ പോകാൻ എനിക്കിപ്പോ താല്പര്യമില്ല… പക്ഷേ ഓസ്ട്രേലിയ പോകുന്നത് വരെ സാന്ദ്രയെ എനിക്ക് ഒഴിവാക്കാൻ കഴിയില്ല എന്നതാണ് സത്യം. അക്കാര്യം ദേവിയോട് പറയാനും കഴിയില്ല.

“നീ പറഞ്ഞ ലിസ്റ്റിലുള്ള ആരോടും എനിക്കിപ്പോ തെറ്റായ ബന്ധമില്ല, ദേവി… അത് ജൂലിക്കും അറിയാം..” കൂടുതൽ വിശദീകരിക്കാതെ അത്രയും പറഞ്ഞു ഞാൻ നിര്‍ത്തി.

ശേഷം ഞാൻ ദേവിയുടെ കണ്ണില്‍ നോക്കി. ഇവരൊക്കെ കൂടാതെ വേറെ ആരെങ്കിലും എനിക്ക് ഉണ്ടോ എന്ന് ദേവി ചോദിക്കുമോ എന്നായിരുന്നു എന്റെ ആശങ്ക.

ഭാഗ്യത്തിന് ദേവി അങ്ങനെയൊന്നും ചോദിച്ചില്ല. ഞാൻ പറഞ്ഞത് കേട്ട് അവളുടെ മുഖത്ത് ആശ്വാസം മാത്രമാണ് നിറഞ്ഞത്.

“ജൂലിയും എന്നോട് പറഞ്ഞായിരുന്നു.. ചേട്ടന് അവരോട് ബന്ധം ഒന്നും ഇല്ലെന്ന്…”

“ഓഹോ അപ്പോ നീയും ജൂലിയും തമ്മില്‍ സ്ഥിരമായി കോണ്ടാക്റ്റ് ഉണ്ടല്ലേ…?!” ഞാൻ ചോദിച്ചു.

“ഉണ്ടെന്ന് കൂട്ടിക്കോളു..” ദേവി എന്റെ മടിയില്‍ നിന്നും എഴുനേറ്റ് എന്റെ അടുത്ത് ഇരുന്നു കൊണ്ട്‌ ചിരിച്ചു. “പിന്നേ നമ്മൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ജൂലി ഒന്നും പറയില്ല, ട്ടോ, ചേട്ടൻ പേടിക്കേണ്ട…” അവള്‍ കൂട്ടിചേര്‍ത്തു.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *