സാംസൻ 10 [Cyril] [Climax] 756

“നീയെന്താടാ അങ്ങോട്ടൊന്നും വരാതിരുന്നേ…?” നല്ല ദേഷ്യത്തില്‍ ചോദിച്ചുകൊണ്ട് വിനില എന്റെ അടുത്തായി ബെഡ്ഡിൽ ഇരുന്നു.

അന്നേരം ജൂലിയും അകത്തേക്ക് വന്നു.

“നിങ്ങൾ മുറപ്പെണ്ണും ചെക്കനും സംസാരിച്ചിരിക്ക്…” കളിയാക്കി പറഞ്ഞിട്ട് ജൂലി സുമി മോളെ എടുത്തു കൊണ്ട്‌ പുറത്തേക്ക്‌ പോയി.

ജൂലി സുമി മോളെയും കൊണ്ട്‌ പുറത്തു പോയി മറയുന്നത് വരെ നോക്കിയിരുന്ന ശേഷം ഞാൻ വിനിലയുടെ നേര്‍ക്ക് തിരിഞ്ഞു.

എന്റെ മനസ്സിൽ പെട്ടന്ന് വിഷമവും നഷ്ടബോധവും കടന്നുകൂടി. കണ്ണ് നിറഞ്ഞ് കണ്ണുകൾ നീറി. അവളുടെ കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു. പക്ഷേ പെട്ടന്നു തന്നെ അവള്‍ കണ്ണുകൾ തുടച്ചു. എന്നിട്ട് എന്റെ തുടയിൽ ആഞ്ഞൊരടി തന്നു.

“അമ്മേ…!!” കരഞ്ഞുകൊണ്ട് പുകയുന്ന തുടയിൽ ഞാൻ വിരണ്ടു തടവി.

“ചോദിച്ചത്‌ കേട്ടില്ലേ നീയെന്താ അങ്ങോട്ടൊന്നും വരാത്തത്..? എന്റെ ശരീരം മാത്രമാണ് നി സ്നേഹിച്ചത്, അല്ലേ…? അതുകൊണ്ടല്ലേ അങ്ങനെ ഒന്നും വേണ്ടെന്ന് പറഞ്ഞപ്പോ എന്നെ നീ മറന്നു പോയത്..?” അവള്‍ ശബ്ദം താഴ്ത്തി കടുത്ത കോപത്തോടെ ചോദിച്ചു.

“എഡി, എന്തൊക്കെയാ നീ പറയുന്നേ. അതല്ല സത്യമെന്ന് നിനക്കും അറിയാം…” തുട തടവിക്കൊണ്ട് ഞാനവളെ തുറിച്ചു നോക്കി.

“ഓഹോ.. പിന്നെ എന്തുകൊണ്ട്‌ നീ വീട്ടില്‍ വന്നില്ല. പപ്പയും മമ്മിക്കും നല്ല വിഷമമുണ്ട്. എപ്പോഴും കൂട്ട് പിടിച്ചു നടക്കുന്ന എന്റെ ഭർത്താവും നിന്നെ കുറിച്ച് ആയിരം വട്ടം തിരക്കി. പുള്ളി നല്ല തിരക്കില്‍ പെട്ടുപോയി, അതുകൊണ്ടാണ് അദ്ദേഹം നിന്നെ തിരക്കി ഇങ്ങോട്ട് വരാത്തത്.” അവള്‍ ദേഷ്യത്തില്‍ പറഞ്ഞിട്ട് എന്റെ തുടയിലും കൈയിലും മാറിമാറി അടിച്ചു.

“അയ്യോ…” ഞാൻ അവളുടെ കൈ പിടിച്ചു വച്ചു. “എന്റെ പൊന്നു വിനി. ഞാനും അല്‍പ്പം തിരക്കില്‍ പെട്ടുപോയി.”

“ഓഹോ… നിന്റെ ഒരു തിരക്ക്..! ഞാൻ ഇവിടെ വന്നപ്പോ നീ മലര്‍ന്നു കിടന്ന് ഉറങ്ങുന്നതാണല്ലോ കണ്ടത്.” എന്റെ പിടിയില്‍ നിന്നും കൈ കുടഞ്ഞു മാറ്റിയിട്ട് അവൾ എന്നെ വീണ്ടും അടിക്കാന്‍ ശ്രമിച്ചു. പക്ഷേ ഞാൻ പിന്നെയും അവളുടെ കൈ പിടിച്ചു വച്ചു.

“എഡി സോറി…. എന്റെ തെറ്റാണ്… പ്ലീസ്, എന്നോട് ക്ഷമിക്ക്, വിനി.” ഞാൻ വെപ്രാളത്തിൽ പറഞ്ഞു.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *