സാംസൻ 10 [Cyril] [Climax] 756

അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല. എന്തു പറയണം എന്നറിയില്ല എന്നതായിരുന്നു സത്യം.

അപ്പോൾ അവള്‍ തല അല്‍പ്പം ഉയർത്തി എന്റെ മുഖത്ത് നോക്കി. “ദേവിയുടെ കാര്യത്തിൽ എനിക്ക് ചേട്ടനോട് ദേഷ്യമില്ല. ദേവിയോടും ദേഷ്യമില്ല. എന്തുകൊണ്ടോ എനിക്ക് അവളെ അംഗീകരിക്കാന്‍ കഴിയുന്നു. അതുകൊണ്ട്‌ ചേട്ടൻ വിഷമിക്കാതെ കാര്യം പറ.”

“എനിക്കറിയില്ല…” ഞാൻ എങ്ങനെയോ പറഞ്ഞു.

“പ്ലീസ്, പറ ചേട്ടാ.” ജൂലി എന്റെ ചുണ്ടില്‍ പതിയെ നുള്ളി.

“ഞാൻ സത്യം തന്നെയാ പറഞ്ഞത്…”

“ആണോ..!?” അവള്‍ ചുണ്ട് കോട്ടി. “എന്നോടുള്ളത്ര സ്നേഹം അവളോട് തോന്നിയോ..?!” എന്റെ കണ്ണില്‍ സൂക്ഷിച്ചു നോക്കിയാണ് അവള്‍ ചോദിച്ചത്‌.

“ഒരിക്കലുമില്ല..” ഒന്നും ആലോചിക്കാതെ ഞാൻ സത്യസന്ധമായി പറഞ്ഞു.

ഉടനെ ജൂലി ഭംഗിയായി പുഞ്ചിരിച്ചു. എനിക്ക് ശെരിക്കും അല്‍ഭുതം തോന്നി.

“എന്തേ… ചേട്ടൻ പറഞ്ഞത് ഞാൻ വേഗം വിശ്വസിച്ചു എന്നത് കൊണ്ടാണോ ഈ ആശ്ചര്യ ഭാവം..?” പുഞ്ചിരി മാറാതെ അവള്‍ ചോദിച്ചു.

ഞാൻ തലയാട്ടി.

“ചേട്ടൻ നുണ പറഞ്ഞാൽ എനിക്ക് മനസ്സിലാവും. അത്രത്തോളം ചേട്ടനെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.” പറഞ്ഞിട്ട് അവള്‍ പിന്നെയും എന്റെ ചുണ്ടില്‍ പതിയെ നുള്ളി.

“ഒരു കാര്യം ഞാൻ പറയട്ടെ..?” അല്‍പ്പം മടിച്ചാണ് ജൂലി പറഞ്ഞത്.

“എന്തോ..?”

“ചേട്ടൻ ദേവിയുടെ കൂടെ പോകുന്നതില്‍ എനിക്ക് വിരോധമില്ല… പക്ഷേ ദേവി ഒഴികെ വേറെ ആരുടെ കൂടെയും ചേട്ടൻ പോകില്ല എന്ന് എനിക്ക് വാക്ക് തരണം.”

ഞാൻ അന്തിച്ചു കിടക്കുന്നത് കണ്ട് ജൂലി ചിരിച്ചു. “വാക്ക് താ ചേട്ടാ.” അവള്‍ സീരിയസ്സായി പറഞ്ഞു.

ജൂലിയെ ഓര്‍ത്ത് എനിക്ക് സങ്കടം വന്നു. അവളുടെ സ്നേഹം വിചാരിച്ച് എനിക്ക് ഹൃദയം പൊട്ടി. വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ ഇത്രയേറെ അവിഹിത ബന്ധം പുലര്‍ത്തിയ എന്നെ കളഞ്ഞിട്ട് പോകുമായിരുന്നു. മനസ്സറിഞ്ഞ് ദേവിയുടെ കൂടെ പോകാൻ പറയില്ലായിരുന്നു. എന്റെ കണ്ണുകൾ നിറയുന്നത് കണ്ട് ജൂലിയുടെ മുഖത്തും സങ്കടം നിറഞ്ഞു. ഉടനെ അവൾ എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി വിതുമ്പി.

“എനിക്ക് ചേട്ടനെ അത്രമാത്രം ഇഷ്ട്ടമാണ്. ചേട്ടന്റെ സന്തോഷം എനിക്ക് വലുതാണ്. അസുഖം കാരണമുള്ള എന്റെ പോരായ്മകള്‍ എനിക്കറിയാം. കൂടാതെ ദേവിയെ എനിക്ക് ഇഷ്ട്ടമാണ്. അതുകൊണ്ടാണ് ദേവിയുടെ കൂടെ ഞാൻ സമ്മതിക്കുന്നത്.. പക്ഷേ അവള്‍ ഒഴികെ വേറെ ആരും നമ്മുടെ ഇടയിലേക്ക് വരാന്‍ പാടില്ല.” ജൂലി എന്റെ കാതില്‍ തറപ്പിച്ച് പറഞ്ഞു.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *