സാംസൻ 10 [Cyril] [Climax] 756

ഒരു പുഞ്ചിരിയോടെ അവളുടെ മുടിയില്‍ ഞാൻ പിന്നെയും തഴുകി. അവളുടെ മുടിയില്‍ ഞാൻ ഒരുമ്മ കൊടുത്തു. മനസ്സിന്‌ നല്ല സന്തോഷം കിട്ടി. എന്റെ സ്നേഹം എന്നില്‍ നിന്നും അവളുടെ ദേഹത്ത് പടരുന്നത് പോലെ തോന്നി.

പെട്ടന്ന് ജൂലി നിരങ്ങി നീങ്ങി എന്നോട് ചേര്‍ന്നു കിടന്നു. എന്നിട്ട് അവള്‍ പുതപ്പ് മാറ്റി എന്റെ കൈ എടുത്ത് അവളുടെ മുകളില്‍ ഇട്ട് അവളെ ചുറ്റി പിടിപ്പിച്ചു. ഞാനും അവളോട് കൂടുതൽ ചേര്‍ന്നു കിടന്ന് കൊണ്ട്‌ അവളെ കൂടുതൽ ചേര്‍ത്തു പിടിച്ചു.

“എഡി കള്ളി, ഇതുവരെ നീ മരുന്ന് കഴിച്ചില്ല, അല്ലേ..?” ഞാൻ ചോദിച്ചു.

“എന്നും ബോധമില്ലാതെ കിടക്കുമ്പോ ചേട്ടന്റെ ചൂട് ഞാൻ അറിയുന്നില്ല… ചേട്ടന്റെ സ്പര്‍ശനത്തിൽ നിന്നും ലഭിക്കുന്ന സ്നേഹവും സുഖവും സന്തോഷവും ഞാൻ അറിയുന്നില്ല… ഞാൻ ഉറങ്ങി കിടക്കുമ്പോള്‍ ചേട്ടൻ എന്നോട് കാണിക്കുന്ന സ്നേഹം ഒന്നും ഞാൻ അറിയുന്നില്ല…” അത്രയും പറഞ്ഞിട്ട് അവള്‍ എന്റെ നേര്‍ക്ക് തിരിഞ്ഞു കിടന്ന് എന്നെ കെട്ടിപ്പിടിച്ചു.

ഞാനും അവളെ മുറുകെ ചേര്‍ത്തു പിടിച്ചു.

“അതുകൊണ്ട്‌ ദിവസവും മരുന്ന് കഴിക്കാൻ ഉദ്ദേശമില്ല, ഒരു ദിവസം ഇടവിട്ട് മാത്രമേ ഇനി ഞാൻ മരുന്ന് കഴിക്കു…” നിര്‍ബന്ധപൂര്‍വ്വം പറഞ്ഞിട്ട് ‘എന്നോട് തര്‍ക്കിക്കാന്‍ വരരുത്’ എന്നപോലെ അവള്‍ പെട്ടന്ന് തല ഉയർത്തി വാശിയോടെ എന്നെ നോക്കി.

സത്യത്തിൽ അതുകണ്ട് എനിക്ക് ചിരിക്കാന്‍ തോന്നി. ഞാൻ പൊട്ടിച്ചിരിച്ചതും അവള്‍ മുഖം കോട്ടി.

“ഇക്കാര്യത്തിൽ ചേട്ടന്‍ എന്നോട് തര്‍ക്കിക്കുന്നില്ലേ….?” എന്നോട് വാക്കു തർക്കത്തിന് ഒരുങ്ങും പോലെ അവള്‍ അല്‍പ്പം പിന്നോട്ട് നീങ്ങി കിടന്നിട്ട് ചോദിച്ചു.

“ഇല്ല, ഞാൻ തര്‍ക്കിക്കില്ല..” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.

“അതെന്താ…?” അവൾ സംശയത്തോടെ കണ്ണുരുട്ടി.

“എന്തേ.. എന്നും നീ മരുന്ന് കഴിക്കണം എന്ന് ഞാൻ നിര്‍ബന്ധം പിടിക്കണോ..?” മറുചോദ്യം ഞാൻ ചോദിച്ചു.

കുറേനേരം ജൂലി എന്നെത്തന്നെ നോക്കി കിടന്നു. എന്നിട്ട് പെട്ടന്ന് ചിരിച്ചു. ശേഷം അടുത്തേക്ക് നീങ്ങി വന്ന് എന്റെ ശരീരത്തോട് ചേര്‍ന്നു കിടന്നു.

“വേണ്ട, ചേട്ടൻ നിര്‍ബന്ധം പിടിക്കരുത്… അടുത്ത ചെക്കപ്പിന് ഡോക്ടര്‍ക്ക് പറയാനുള്ളത് നോക്കീട്ട് എന്തുവേണമെന്ന് നമുക്ക് തീരുമാനിക്കാം.. അതുവരെ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ എങ്കിലും ചേട്ടന്റെ ചൂടും സ്നേഹവും ലാളണയും അറിഞ്ഞുകൊണ്ട് എനിക്ക് ഉറങ്ങണം….”

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *