സാംസൻ 10 [Cyril] [Climax] 756

വേഗം കളിയും മറ്റും കഴിഞ്ഞ് പുറത്തു വന്ന് ഷഡ്ഡി ഇട്ട ശേഷം പാന്റും ഷർട്ടും ഇടുന്നത് കണ്ടതും ജൂലി അന്തിച്ചു നിന്നു. ഒരു പുഞ്ചിരിയോടെ സാരി ഉടുത്ത് ഒരുങ്ങി നില്‍ക്കുന്ന അവളുടെ സൗന്ദര്യം നോക്കി അല്‍പ്പനേരം ആസ്വദിച്ചു നിന്ന ശേഷം ഞാൻ എന്റെ ഷർട്ട് ബട്ടൺസ് ഇട്ടു.

“ശെരിക്കും എന്നോടൊപ്പം പള്ളിയില്‍ വരാൻ തന്നെയാണോ… അതോ മാളിന്റെ ആവശ്യമായി എങ്ങോട്ടെങ്കിലും പോകുകയാണോ..!?” അവള്‍ ചോദിച്ചു.

“ഇന്നത്തേക്ക് മാത്രം… ഈയൊരു ഞായറാഴ് മാത്രം നിനക്കുവേണ്ടി പള്ളിയില്‍ ഞാൻ വരാം. പക്ഷേ അടുത്ത ആഴ്ച നിര്‍ബന്ധം പിടിക്കരുത്.. ഇതുപോലെ വിഷമിച്ചും നില്‍ക്കരുത്, കേട്ടല്ലോ…?”

ഉടനെ ജൂലിയുടെ മുഖം പ്രകാശിച്ചു. സന്തോഷം കാരണം അവള്‍ ചിരിച്ചു. “ചേട്ടൻ പള്ളിയില്‍ വന്ന് പ്രാര്‍ത്ഥിക്കണം എന്നൊന്നും ഞാൻ പറയുന്നില്ല. ഞായറാഴ്ചകളിൽ എല്ലാ ദമ്പതികളും ഒരുമിച്ച് പള്ളിയില്‍ വരുന്നത് കാണുമ്പോ എനിക്ക് എപ്പോഴും വിഷമം തോന്നാറുണ്ട്. എനിക്കും ചേട്ടന്റെ കൂടെ ജോഡിയായി പള്ളിയില്‍ പോണം എന്നാണ്‌ ആഗ്രഹം…!” അവള്‍ പറഞ്ഞു.

“ജൂലി മോളെ….” പെട്ടന്ന് പുറത്തു നിന്നും അമ്മായി വാതിലിൽ മുട്ടി വിളിച്ചു. “ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ലേ മോളെ, സമയമായി കേട്ടോ..”

ഉടനെ ജൂലി നടന്നു ചെന്ന് വാതില്‍ തുറന്നു. ഞാനും പുറകെ ചെന്നു.

അന്നേരം ഞാനും റെഡിയായി നില്‍ക്കുന്നത് കണ്ട് അമ്മായി അന്തിച്ചു നോക്കി. സാന്ദ്രയും ആശ്ചര്യത്തോടെ വായ് പൊളിച്ച് നില്‍ക്കുന്നത് കണ്ടു ഞാൻ ഇളിച്ചു കാണിച്ചു.

“ശെരി… വരൂ, സമയമായി..” അമ്മായി തിടുക്കത്തിൽ പറഞ്ഞിട്ട് നടന്നു.

പത്തു മിനിറ്റ് നടക്കേണ്ട ദൂരത്തില്‍ തന്നെയായിരുന്നു പള്ളി സ്ഥിതി ചെയ്തിരുന്നത്. അമ്മായിയും സാന്ദ്രയും ഒരുമിച്ച് മുന്നില്‍ നടന്നു. ഞാനും ജൂലിയും അവര്‍ക്ക് പിന്നാലെയാണ് നടന്നത്. എന്റെ കൂടെ തൊട്ടുരുമ്മി നടക്കുമ്പോൾ ജൂലിയുടെ പുഞ്ചിരി അടങ്ങുന്നില്ലായിരുന്നു. ജൂലിയുടെ ചില കൂട്ടുകാരികൾ ജൂലിയോട് പുഞ്ചിരിയോടെ കണ്ണുകൊണ്ട് ആംഗ്യം കാണിക്കുന്നത് ഞാൻ കണ്ടു. അവള്‍ തിരിച്ച് പുഞ്ചിരിച്ച് കണ്ണിറുക്കി കാണിക്കുന്നതും ഞാൻ കണ്ടു.

അവസാനം കുര്‍ബാന കഴിഞ്ഞ് വീട്ടില്‍ വന്നതും ഡ്രെസ്സ് മാറിയ ശേഷം ഞാൻ കാറും ബൈക്കും വാഷ് ചെയ്യാൻ തീരുമാനിച്ചു. അവർ മൂന്നു പേരും കാപ്പി തയ്യാറാക്കാൻ അടുക്കളയില്‍ പോയി.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *