?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

കീപാഡും ഉണ്ടായിരുന്നു.

“താങ്കൾ താഴെ എത്തിയോ?.” മുകളിൽ നിന്ന് ഉള്ള റോക്കിയുടെ ശബ്ദം ആ ഇടനാഴിയിൽ മുഴങ്ങി കേട്ടു.

“എത്തി . . . . ഞാൻ താഴെ ഉണ്ട്.” ആദിത്യൻ മുകളിലേക്ക് നോക്കി കൊണ്ട് വിളിച്ച് പറഞ്ഞു. റോക്കി എൽദോയെ പടികളിലേക്ക് തള്ളി വിടുന്നത് അവൻ കണ്ടു. ആ വയസൻ മടികാണിക്കുന്നത് കണ്ട് റോക്കി തോക്ക് ചൂണ്ടി അയാളെ താഴേക്ക് ഇറങ്ങാൻ നിർബന്ധിതൻ ആക്കി.

എൽദോ പതിയെ പടികളിൽ പിടിച്ച് കൊണ്ട് താഴേക്ക് ഇറങ്ങാൻ തുടങ്ങി. അയാൾ വളരെ പെട്ടെന്ന് തന്നെ ആദിത്യന്റെ അടുത്തേക്ക് എത്തി. അയാൾ താഴെ എത്തിയപ്പോൾ ആണ് ആദിത്യൻ താൻ തോക്ക് പാന്റിന്റെ പോക്കറ്റിൽ വച്ചത് ഓർത്തത്. അവൻ പെട്ടെന്ന് തന്നെ തോക്ക് എടുത്ത് അയാളുടെ നേരെ ചൂണ്ടി.

“അധികം ഉന്മേഷം വേണ്ട പതിയെ ഇറങ്ങിയാൽ മതി.” ആദിത്യൻ അയാളുടെ നേരെ തോക്ക് ചൂണ്ടി ദേഷ്യത്തോടെ പറഞ്ഞു.

എൽദോ താഴേക്ക് ഇറങ്ങിയതിന് ശേഷം ആദിത്യൻ അയാളുടെ നേരെ തോക്ക് ചൂണ്ടി നിൽക്കുന്നത് കണ്ട് കൊണ്ട് പറഞ്ഞു. “വഴിയിൽ നിന്ന് മാറി നിലക്ക് കോച്ച് ചെക്കാ.”

“താൻ . . . . അവിടെ തന്നെ നിലക്ക്.” ഇപ്പോൾ അയാൾ ഒരു പേടിയും ഇല്ലാതെ സംസാരിക്കുന്നത് കണ്ട് ആദിത്യൻ ഒന്ന് സംശയിച്ച് തോക്ക് അയാളുടെ നേരെ ചൂണ്ടി കൊണ്ട് പറഞ്ഞു.

“നിനക്ക് ഞാൻ ഇപ്പോൾ ആ വാതിൽ തുറന്ന് തരണോ വേണ്ടയോ?.” എൽദോ അവനെ നോക്കി കൊണ്ട് ചോദിച്ചു. “നീ അതിന്റെ മുൻപിൽ തന്നെ നിന്നാൽ എനിക്ക് അത് എങ്ങനെ തുറക്കാൻ പറ്റും.”

മുകളിൽ നിന്ന് വാതിൽ അടയുന്ന ശബ്ദം കേട്ടപ്പോൾ ആദിത്യന് മനസ്സിലായി റോക്കി താഴേക്ക് ഇറങ്ങി ഗുഹയിലേക്ക് ഉള്ള വാതിൽ അടച്ചു എന്ന്. റോക്കി ഏത് നിമിഷവും താഴേക്ക് എത്താം എന്ന് മനസ്സിലായപ്പോൾ ആദിത്യൻ ഒരു വശത്തേക്ക് മാറി നിന്ന് കൊണ്ട് എൽദോക്ക് ഭിത്തിയിൽ ഉള്ള ബോക്സിന്റെ അടുത്തേക്ക് പോകാനുള്ള വഴി ഒരുക്കി കൊടുത്തു.

എൽദോ ഇടത് കൈയ് ആ കീപാഡിന്റെ മുകളിൽ വച്ച് കൊണ്ട് വലത് കൈയ് മറച്ച് അതിൽ ടൈപ്പ് ചെയ്യാൻ പോയി.

“നിർത്ത്.” ആദിത്യൻ പെട്ടെന്ന് പറഞ്ഞു. “ആ ഇടത് കൈയ് തന്റെ പോകറ്റി വച്ചതിന് ശേഷം ടൈപ്പ് ചെയ്താൽ മതി. താൻ എന്താണ് ടൈപ്പ് ചെയുന്നത് എന്ന് എനിക്ക് ശെരിക്ക് കാണണം.”

ഇത് കേട്ട് എൽദോ മുരണ്ട്‍ കൊണ്ട് തല കുടഞ്ഞു. അയാൾ ഓരോ അക്കങ്ങൾ അമർത്തിയപ്പോൾ ആദിത്യൻ അത് ഉറക്കെ പറഞ്ഞ് മനസ്സിൽ പതിപ്പിച്ചു.

“ഒൻപത് ആറ് ഒന്ന് രണ്ട് ഒന്ന് ഏഴ്.” ആദിത്യൻ ആ അക്കങ്ങൾ ഒരു പ്രാവശ്യം കൂടി മനസ്സിൽ ഉരുവിട്ടു.

ആ കീപാഡിന്റെ അടിയിൽ ഉള്ള ബോക്സ് ഒരു ശബ്ദത്തോട് കൂടി തുറന്നു. എൽദോ തന്റെ വലത് കൈയ് പെട്ടെന്ന് തന്നെ അതിന്റെ ഉള്ളിലേക്ക് വച്ചു. അകത്ത് ഉള്ള സ്‌ക്രീനിൽ നിന്ന് ഒരു ചെറിയ ചുവന്ന പ്രകാശം എൽദോയുടെ

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *