അവർ ദുബായ് ഔട്ട്‌സ്‌കർട്ടിലെ ഒരു വിജനമായ ബീച്ചിലേക്ക് ഡ്രൈവ് ചെയ്തു. രാത്രിയുടെ ഇരുട്ടിൽ കടൽ തിരമാലകൾ കരയിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു…
കാർ നിർത്തിയതും റൂബൻ സിനിയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു…
” സിനി… നാല് വർഷം… ഈ നിമിഷത്തിന് വേണ്ടി ഞാൻ കാത്തിരുന്നത് നാല് വർഷമാണ്…
കാറിനുള്ളിലെ തണുപ്പും പുറത്തെ കടൽക്കാറ്റും തമ്മിൽ ഒരു യുദ്ധം നടക്കുന്നത് പോലെ സിനിക്ക് തോന്നി. റൂബന്റെ വിരലുകൾ അവളുടെ കാലിലെ സ്വർണ്ണക്കൊലുസ്സിൽ പതുക്കെ താളം പിടിക്കുമ്പോൾ, അവൾ അറിയാതെ കണ്ണുകൾ അടച്ചു…
” റൂബൻ… നമുക്ക് തിരിച്ചു പോകാം. എനിക്ക് വല്ലാത്ത പേടി തോന്നുന്നു… ” സിനി പതുക്കെ പറഞ്ഞു. പക്ഷേ അവളുടെ ശബ്ദത്തിൽ ആ പേടിയേക്കാൾ കൂടുതൽ ഒരുതരം കീഴടങ്ങലായിരുന്നു…
റൂബൻ പതുക്കെ തലയുയർത്തി അവളെ നോക്കി. ഇരുട്ടിലും അവന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ” എന്തിനാ സിനീ പേടിക്കുന്നത്…? ഈ ലോകത്ത് ഇപ്പോൾ നമ്മൾ രണ്ടുപേർ മാത്രമേയുള്ളൂ. ഫിലിപ്പ് സർ ഇപ്പോൾ അയാളുടെ ഫയലുകൾക്കിടയിൽ ആയിരിക്കും. ഫെലിക്സ് ഉറങ്ങിക്കാണും. പിന്നെ ആരെയാ പേടിക്കുന്നത്…? ”
അവൻ പതുക്കെ എഴുന്നേറ്റ് അവളുടെ സീറ്റിലേക്ക് അല്പം കൂടി നീങ്ങിയിരുന്നു. സിനിയുടെ ശ്വാസം നിലച്ചുപോയി…
” നാല് വർഷം മുൻപ് മെഡിക്കൽ കോളേജിൽ വെച്ച് നിങ്ങളെ ആദ്യമായി കണ്ടപ്പോൾ, ഈ വിരലുകൾ ഇങ്ങനെ തൊടണമെന്ന് ഞാൻ എത്ര വട്ടം ആഗ്രഹിച്ചെന്നറിയാമോ…? ” അവൻ അവളുടെ കൈപ്പത്തി എടുത്ത് തന്റെ കവിളോട് ചേർത്തു…
” ആരും കാണാതെ, ആരും അറിയാതെ നിങ്ങളെ മാത്രം നോക്കി നിന്ന ഒരു ഭ്രാന്തൻ ഉണ്ടായിരുന്നു അവിടെ… ”
സിനി ഒന്നും മിണ്ടിയില്ല.

വ്യോമക്കശൻ
to
കബനീനാനാഥ
കഥാന്തരീക്ഷത്തിലേക്കു പെട്ടെന്ന് കൂട്ടികൊണ്ട് പോകാൻ കഥാകാരന് കഴിയുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കു നിന്ന് പോകുമ്പോൾ ഖേദം തോന്നും.
Dear കബനി…തിരക്കുകൾ ഉണ്ടാകും എന്നു അറിയാം.. പറ്റുന്ന സമയങ്ങളിൽ ഇതുപോലെ എഴുതൂ..താങ്കളോടും താങ്കളുടെ എഴുത്തിനോടുമുള്ള ഇഷ്ടവും,ആരാധനയും കൂടുതൽ ആണു…❤️🥰