“അമ്മയെ തോല്പ്പിക്കണം എന്നൊന്നും എനിക്കില്ലായിരുന്നു. ആരും ഇല്ലാതെ കഷ്ടപ്പെടുന്ന ഏട്ടത്തിക്ക് കിടക്കാൻ ഒരിടം കൊടുക്കണം അത്രേ ഉണ്ടായിരുന്നുള്ളു.പിന്നെ അമ്മ എന്നെ വെല്ലുവിളിച്ചപ്പോ , കൊല്ലുമെന്നൊക്കെ പറഞ്ഞപ്പോ ഇത്തിരി ദേഷ്യം ഉള്ളിൽ വന്നുപോയി. അതോണ്ട് അങ്ങനെ ഒക്കെ പറഞ്ഞു പോയതാ.അല്ലാതെ സ്നേഹം ഇല്ലാഞ്ഞിട്ടോ ഇഷ്ടക്കേട് കൊണ്ടോ അല്ല. അനുഷേച്ചിയും അമ്മയും ഒക്കെ കഴിഞ്ഞേ എനിക്ക് ഈ ലോകത്ത് വേറെ ആരും ഉള്ളു. .
ഇന്നലെയോ ഇന്നോ മാത്രല്ല എത്ര കാലം കഴിഞ്ഞാലും അത് അങ്ങനെയേ ണ്ടാവു.എത്ര ചീത്ത പറഞ്ഞാലും ഞെട്ടിച്ചാലും.കൊല്ലുമെന്ന് പറഞ്ഞാലും.ഇത്തിരി നേരത്തെ ദേഷ്യം കഴിഞ്ഞാ എല്ലാം ഞാനങ്ങു മറക്കും.ആ ഞാനെങ്ങനെയാ അമ്മയെ വെറുക്കാ..എനിക്കെന്ത് ഇഷ്ടാന്നറിയോ. .“ ആദ്യമായി എന്റെ മനസ്സ് അമ്മക്ക് മുന്നിൽ പുസ്തകം പോലെ തുറന്നു. ഇങ്ങനെ ഒക്കെ പറയാൻ കഴിയ ചെലപ്പോ ഇപ്പോൾ മാത്രമായിരിക്കും. നാളെ അമ്മയുടെ സ്വഭാവം പ്രെഡിക്ട് ചെയ്യാൻ തന്നെ പറ്റില്ല. ഞാൻ പറഞ്ഞതിന് ഒരു കുലുക്കം പോലും അമ്മക്കില്ല.എന്റെ ഇഷ്ടം തുറന്നു പറഞ്ഞിട്ട് മിണ്ടാതെ കിടക്കാ ശ്രീദേവി? ഒന്നെന്നെ ആശ്വസിപ്പിച്ചൂടെ? സാരല്ലടാ പറഞ്ഞു ഒരുമ്മയെങ്കിലും തന്നുകൂടെ!
വിഷമം മാറാൻ കെട്ടിപ്പിടിച്ചു ഒരുമ്മ അങ്ങട്ട് കൊടുത്താലോ? വേണ്ട നേരത്തെ ജസ്റ്റ് മിസ്സിന് നെഞ്ചത്തു വെടി കൊള്ളാതെ രക്ഷപെട്ടതാണ്. ഇനിയും റിസ്ക് എടുക്കണ്ട. എന്തായാലും അമ്മ ഒന്നുമിങ്ങോട്ട് മൊഴിയുന്നില്ല. എനിക്ക് പറയാനുള്ളത് അങ്ങട്ട് പറയ തന്നെ.

ബ്രോ പോയോ പിന്നേം 🫤
ramoi vegam complete aak
Ramoooi
രാമാ 😭😭😭😭😭
evideyanu Rama nee hope thannu pattikaruthu
nirthiyo
Still Waiting😊😊